Monday December 05, 2016
Latest Updates

ഡബ്ലിന്‍ ബസിലേയ്ക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നു,ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍ ബസിലേയ്ക്ക് ഡ്രൈവര്‍മാരെ നിയമിക്കുന്നു,ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. ഡബ്ലിന്‍ ബസില്‍ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് കൂടുതല്‍ ഡ്രൈവര്‍മാരെ നിയമിച്ച് സര്‍വീസ് വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ഡബ്ലിന്‍ ബസ് വക്താവ് അറിയിച്ചു. ഡബ്ലിന്‍ ബസില്‍ കഴിഞ്ഞ ഡിസംബറില്‍ 70 ഡ്രൈവര്‍മാരെയും സമ്മര്‍ സീസണില്‍ 100 ഡ്രൈവര്‍മാരെയും നിയമിച്ചിരുന്നു. 2008 ന് ശേഷം ഇത് ആദ്യമായാണ് ഇത്രയും ഡ്രൈവര്‍മാരെ ഡബ്ലിന്‍ ബസില്‍ നിയമിക്കുന്നത്. തൊള്ളായിരത്തിലധികം ബസുകളാണ് ഡബ്ലിന്‍ ബസിന് കീഴില്‍ സര്‍വീസ് നടത്തുന്നത്. 

പ്രതിവര്‍ഷം 118 മില്യന്‍ യാത്രക്കാര്‍ ഡബ്ലിന്‍ ബസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. സുരക്ഷിതമായും കാര്യക്ഷമമായും ബസ് ഓടിക്കാന്‍ കഴിവുള്ളവരെയാണ് ഡബ്ലിന്‍ ബസ് തേടുന്നതെന്ന് വക്താവ് പറഞ്ഞു. അപേക്ഷകര്‍ ഫുള്‍ കാറ്റഗറി ഡി ലൈസന്‍സ് ഉള്ളവരായിരിക്കണം. ഡി കാറ്റഗറിയിലുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ കോംപിറ്റന്‍സ് (സി.പി.സി) ഉണ്ടായിരിക്കണം. 

വ്യത്യസ്തരായ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരും ഇംഗ്ലീഷ് ഒഴുക്കോടെ കൈകാര്യം ചെയ്യാന്‍ അറിയുന്നവരും ആയിരിക്കണം. ഗാര്‍ഡയുടെ വെറ്റിംഗ് പ്രോസസ്, പ്രിലിമിനറി ഡ്രൈവിംഗ് സ്‌കില്‍,നിശ്ചിതമായ വൈദ്യ പരിശോധന എന്നിവ പാസായവരുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസം പ്രൊബേഷന്‍ കാലയളവായിരിക്കും. ഇവര്ക്ക് 4 ദിവസത്തെ ഷിഫ്റ്റിനു ആഴ്ചയില്‍ 565.95 യൂറോയും 5 ദിവസത്തെ ഷിഫ്റ്റിനു ആഴ്ചയില്‍ 769.74 യൂറോയും ശമ്പളം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 
http://www.dublinbus.ie/en/Human-Resources/

Scroll To Top