Friday December 09, 2016
Latest Updates

ഡബ്ലിന്‍ ബസില്‍ സ്ത്രീ ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് ചുറ്റിക കൊണ്ട് തല്ലി!

ഡബ്ലിന്‍ ബസില്‍ സ്ത്രീ ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിന് ചുറ്റിക കൊണ്ട് തല്ലി!

ഡബ്ലിന്‍: ബസ്സില്‍ സ്ത്രീ ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ ഹാമര്‍ കൊണ്ട് തല്ലി. സ്ത്രീയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് ചോദ്യം ചെയ്തയാളെ ഹാമര്‍ കൊണ്ട് തലയ്ക്കടിച്ചത്. 17കാരനായ സഹോദരനെ ചില്‍ഡ്രണ്‍സ് കോര്‍ട്ടിലാണ് വിചാരണയ്‌ക്കെത്തിച്ചത്.

മയക്കുമരുന്നിനെപ്പറ്റിയും മറ്റും ബസ്സില്‍ വച്ച് സ്ത്രീ ഉറക്കെ സംസാരിക്കുകയായിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇയാളടക്കം ചിലര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ സ്ത്രീ പിന്‍വാങ്ങുകയും പിന്നീട് ഇവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഇവര്‍ ബസ് ഇറങ്ങിയപ്പോള്‍ സഹോദരന്റെ നേതൃത്വത്തില്‍ ആക്രമണം. ഹാമര്‍, ബേസ്‌ബോള്‍ ബാറ്റ് എന്നിവ ഉപയോഗിച്ച് ആക്രമിച്ചു. പരാതിക്കരന്റെ തലയില്‍ ഹാമര്‍ കൊണ്ട് അടിയേറ്റു.

കുട്ടികളുടെ കോടതിയിലാണെങ്കിലും കേസ് വളരെ ഗൗരവമുള്ളതാണെന്ന് ജഡ്ജ് വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണു കേസിന്റെ വിചാരണ ആരംഭിച്ചത്. കൗമാരക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

Scroll To Top