Sunday December 04, 2016
Latest Updates

ഡബ്ലിന്‍ ബസ്,ലുവാസ് നിരക്കുകളില്‍ നേരിയ വര്‍ദ്ധനവ് ,ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും

ഡബ്ലിന്‍ ബസ്,ലുവാസ് നിരക്കുകളില്‍ നേരിയ വര്‍ദ്ധനവ് ,ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും

 ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പുതുക്കിയ യാത്രാനിരക്കുകള്‍ ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും.ഡബ്ലിന്‍ ബസ്സ്, ഡാര്‍ട്ട്, ലുവാസ്, ബസ്സ് എയ്‌റീന്‍ സര്‍വ്വീസുകളും ഐറിഷ് റെയില്‍വേയുമാണ് ചാര്‍ജില്‍ നേരിയ തോതില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 

ഡബ്ലിന്‍ ബസ് നിരക്കില്‍ ആദ്യ 3 സ്റ്റേജ് നിരക്കായ 1.95 എന്ന നിരക്കില്‍ മാറ്റമില്ല.4 മുതല്‍ 13 വരെയുള്ള നിലവിലുള്ള രണ്ടു സ്റ്റേജുകളെ ലയിപ്പിച്ചു.ആദ്യ വിഭാഗത്തിലെ 2.55 യൂറോ നിരക്കിലുള്ള ചാര്‍ജില്‍ 15 സെന്റ് വര്‍ദ്ധനവ് വരുത്തിയപ്പോള്‍ 2.80 യൂറോ നിലവിലുള്ള ബസ് നിരക്കില്‍ 10 സെന്റ് കുറച്ചു.അതായത് 2.70 എന്ന ഒരൊറ്റ സ്റ്റേജായിരിക്കും ഇത്.
കുട്ടികളുടെ കാഷ് നിരക്കില്‍ 5 സെന്റിന്റെ വര്‍ദ്ധവ് വരുത്തി.ത്രിദിന,അഞ്ചു ദിവസ ടിക്കറ്റുകള്‍ക്ക് 4 ശതമാനം നിരക്ക് കൂട്ടി.
ഡബ്ലിന്‍ ബസിന്റെ മറ്റു കാഷ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല.
ലുവാസില്‍ ത്രിദിന,പ്രതിവാര,മാസ ടിക്കറ്റുകള്‍ക്ക് 4 ശതമാനം നിരക്ക് കൂട്ടി.മുതിര്‍ന്നവരുടെ എല്ലാ ടിക്കറ്റുകള്‍ക്കും 10 സെന്റിന്റെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. മാസപ്രതിവര്‍ഷ ത്രീ സോണ്‍ ടിക്കറ്റുകളും പിന്‍വലിച്ചു.
ബസ് എരാന്‍ നിരക്കുകള്‍ അഞ്ചു ശതമാനം വരെ വര്‍ദ്ധിച്ചപ്പോള്‍ ഐറിഷ് റെയിലിന് ലീപ് കാര്‍ഡില്‍ 2 ശതമാനവും,കാഷ് നിരക്കില്‍ 3.7 ശതമാനം വരെയും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.


Scroll To Top