Tuesday November 21, 2017
Latest Updates

ആറ് വയസുകാരനെ ഡബ്ലിന്‍ ബസില്‍ വച്ച് യാത്രക്കാരന്‍ സിറിഞ്ചിന് കുത്തിയതായി പരാതി 

ആറ് വയസുകാരനെ ഡബ്ലിന്‍ ബസില്‍ വച്ച് യാത്രക്കാരന്‍ സിറിഞ്ചിന് കുത്തിയതായി പരാതി 

ഡബ്ലിന്‍: ഡബ്ലിന്‍ ബസില്‍ വച്ച് ആറ് വയസുകാരനെ സിറിഞ്ചിന് കുത്തിയതായി ആരോപണം. എന്‍4 റോഡില്‍ ലിഫെവാലി ഷോപ്പിംഗ് സെന്ററിന്‌സമീപത്ത് വച്ച് 66 ബി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ബാലനാണ് കുത്തേറ്റത്.കുത്തേറ്റ ബാലനെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അണുവിമുക്തമല്ലാത്ത സിറിഞ്ചിലൂടെ എയിഡ്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ വിവിധ പരിശോധനകള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.ഉപയോഗിച്ച സിറിഞ്ച് കൊണ്ടാണോ കുത്തിയതെന്ന് വ്യക്തമല്ല. ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. കുത്തിയ ആളെ തിരിച്ചറിയുന്നതിന് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഗാര്‍ഡ പരിശോധിച്ച് വരുന്നു.മയക്ക് മരുന്ന് ഉപയോഗിക്കുന്നവരും ബാല പീഡകരും ഡബ്ലിന്‍ ബസില്‍ ആക്രമണം കാട്ടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു 

റോണന്‍സ് ടൌണ്‍ ഗാര്‍ഡയാണ് സംഭവം അന്വേഷിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. എങ്കിലും സംഭവം ഗൌരവത്തോടെ കാണുന്നുവെന്ന് ഡബ്ലിന്‍ ബസ് അധികൃതര്‍ പ്രതികരിച്ചു. സംഭവം റിപ്പോര്‍ട്ട്‌ചെയ്ത ഉടന്‍ ബസ് ഡിപ്പോയിലേക്ക് തിരിച്ച് കൊണ്ടുപോയി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

Scroll To Top