Thursday December 08, 2016
Latest Updates

ഗാര്‍ഡ ഇറക്കി വിട്ട ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്ക് 49,000 നഷ്ടപരിഹാരം

ഗാര്‍ഡ ഇറക്കി വിട്ട ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്ക് 49,000 നഷ്ടപരിഹാരം

ഡബ്ലിന്‍:ഗാര്‍ഡ ഇറക്കി വിട്ട ഡബ്ലിന്‍ ബസ് ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം. ഹൈക്കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്. 49,000 യൂറോ നഷ്ടപരിഹാരം ലഭിച്ചു.റൊമേനിയന്‍ പൗരനായ വലെന്റിന്‍ ടിസു എന്ന ഡ്രൈവര്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. 2011 ഒക്ടോബര്‍ നാലിനാണ് സംഭവം നടന്നത്. ഗാര്‍ഡ ഉദ്യോഗസ്ഥനായ ഡേവിഡ് മോറി, വലെന്റിനെ ബസില്‍ നിന്ന് ബലമായി ഇറക്കി അറസ്റ്റ് ചെയ്‌തെന്നാണ് കേസ്.
ഡബ്ലിനിലെ കിമ്മേജ് റോഡില്‍ വച്ചായിരുന്നു സംഭവം. ഗാര്‍ഡയുടെ ഈ നടപടിക്കെതിരെ വലെന്റിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റോഡപകടം നടന്ന സ്ഥലത്ത് നിന്ന് ബസ് മാറ്റുന്നതിന് ഗാര്‍ഡ നല്‍കിയ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഗാര്‍ഡ ഇയാളെ ബസില്‍ നിന്ന് ഇറക്കി അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഗാര്‍ഡ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. ഗാര്‍ഡയുടെ നടപടി തെറ്റായിപ്പോയെന്ന് നിരീക്ഷിച്ച കോടതി വലെന്റിയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ പീഡനവും അംഗീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചത്. 

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഗാര്‍ഡയ്‌ക്കെതിരെ നിര്‍ണ്ണായക തെളിവായി. അറസ്റ്റും മറ്റ് നിയമ നടപടികളും ഒഴിവാക്കാമായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോടതി നിരീക്ഷിച്ചു. 

Scroll To Top