Friday November 24, 2017
Latest Updates

കോര്‍ക്കിലെ വീടുകളില്‍ മോഷണം നടത്തുന്നത് ഡബ്ലിനില്‍ നിന്നെത്തുന്ന സംഘങ്ങള്‍,കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗാര്‍ഡ

കോര്‍ക്കിലെ വീടുകളില്‍ മോഷണം നടത്തുന്നത് ഡബ്ലിനില്‍ നിന്നെത്തുന്ന സംഘങ്ങള്‍,കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗാര്‍ഡ

കോര്‍ക്ക്:കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി കോര്‍ക്ക് നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി നടക്കുന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഡബ്ലിനില്‍ നിന്നെത്തുന്ന കൊള്ളസംഘങ്ങളാണെന്നു ഗാര്‍ഡ.ഡസന്‍ കണക്കിന് മോഷണങ്ങളാണ് കോര്‍ക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
രാവിലെ ഡബ്ലിനില്‍ നിന്നും പുറപ്പെട്ടു കോര്‍ക്കില്‍ എത്തി മോഷണം നടത്തി ആറു മണിയോടെ തിരിച്ചു പോകുന്ന സംഘം ആധുനീക സജ്ജീകരണങ്ങളോട് കൂടെ പ്രവര്ത്തിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളുമാണ് മോഷണത്തിനായി ഉപയോഗിക്കുന്നത് 

ഫെര്‍മോയ്,റാത്ത്‌ക്കോര്‍മ്മാക്ക് ,കോന്ന,ബാലിനോ,മിഡ്ഡീല്‍റ്റണ്‍,മിഖേല്‍സ്‌ടൌണ്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മോഷണം നടന്നിട്ടും ഒരാളെ പോലും പിടികൂടാന്‍ ഗാര്‍ഡയ്ക്കായിട്ടില്ല.

അന്വേഷണം നടക്കുന്നുണ്ടെന്നും ഓരോ വീട്ടുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗാര്‍ഡ നിര്‍ദേശം നല്‍കി.വീടിന്റെ വിന്‍ഡോകളും,ഡോറൂകളും എല്ലാ സമയവും അടച്ചിടണം.അലാം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.

ആളുകള്‍ പുറത്തു പോകുമ്പോള്‍ അയല്‍വീടുകളില്‍ പറഞ്ഞിട്ട് പോകുന്നത് ഉത്തമമായിരിക്കും.അപരിചിതമായ വാഹനങ്ങളോ,കൂടുതല്‍ പേരടങ്ങിയ സംഘങ്ങളോ സമീപ പ്രദേശങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഗാര്‍ഡയെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്വര്‍ണ്ണവും പണവുമാണ് കൊള്ള സംഘം ലക്ഷ്യമിടുന്നത് എന്നതിനാല്‍ വീടുകളില്‍ അവ സൂക്ഷിക്കുന്നത് കുറയ്ക്കണമെന്ന് ഇന്ന് കോര്‍ക്കില്‍ ചേര്‍ന്ന ഗാര്‍ഡ ഓഫിസര്‍മാരുടെ മീറ്റിംഗ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.ഈസ്റ്റ് കോര്‍ക്ക്,നോര്‍ത്ത് കോര്‍ക്ക് മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മോഷണം നടന്നത്.

Scroll To Top