Tuesday December 06, 2016
Latest Updates

ബൈബിള്‍ കലോല്‍സവം:ബൂമൌണ്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ബൈബിള്‍ കലോല്‍സവം:ബൂമൌണ്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഞായറാഴ്ച(ഇന്ന്)  ഉച്ചക്ക് 1.30 മുതല്‍ 7.00 ബൂമൗണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ചാണ് കലോത്സവം.

ബ്രേ,ലൂക്കന്‍,താല,ബ്ലാക്ക്‌റോക്ക് സെന്റ് വിന്‍സന്റ്‌സ്,ബ്ലാഞ്ചസ്‌ടൌണ്‍,സ്വോര്‍ഡ്‌സ്,ഫിസ്ബറോ,ബൂമൌണ്ട്,ഇഞ്ചിക്കോര്‍ എന്നി മാസ് സെന്ററുകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ കലോത്സവത്തില്‍ അണിനിരക്കും 

ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാധികലാല്‍ ലോകേഷ് മുഖ്യാതിഥി ആയിരിക്കും. ഡബ്ലിന്‍ അതിരൂപത മോഡറേറ്റര്‍ മോണ്‍സിഞ്ഞോര്‍ പോള്‍ കല്ലന്‍ സമ്മേളനത്തിന് അധ്യക്ഷതവഹിക്കും.

ബൈബിള്‍ കലോത്സവവേദിയില്‍ ബൈബിള്‍ ക്വിസ് 2013 ല്‍ മൂന്ന് വിഭാഗങ്ങളിലായി 1,2,3 സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കപെടുന്നു. സീറോമലബാര്‍ സഭയിലെ വളര്‍ന്നു വരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈഅവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ തദവസരത്തില്‍ ആദരിക്കുന്നതാണ്. 

ബൈബിള്‍ കലോല്‍സവത്തില്‍ പങ്കുചേരുന്നതിനായി ഏവരെയും സെപ്റ്റംബര്‍ 28 നു (ഞായറാഴ്ച്ച ) ബൂമൌണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോമലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top