Friday December 02, 2016
Latest Updates

കറുത്ത വര്‍ഗക്കാര്‍ക്ക് ഡബ്ലിന്‍ ബാറില്‍ പ്രവേശനമില്ല ….!അയര്‍ലണ്ട് ഒരു നൂറ്റാണ്ട് പിന്നിലാണോ ?

കറുത്ത വര്‍ഗക്കാര്‍ക്ക് ഡബ്ലിന്‍ ബാറില്‍ പ്രവേശനമില്ല ….!അയര്‍ലണ്ട് ഒരു നൂറ്റാണ്ട് പിന്നിലാണോ ?

ഡബ്ലിന്‍:വര്‍ണ്ണവിവേചനത്തിന്റെ കാര്യത്തില്‍ ഐറിഷ്‌കാര്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണോ ?അങ്ങനെ ധ്വനിപ്പിക്കുന്ന ഒരു സംഭവമാണ് ഈ വാരാരംഭത്തില്‍ ഡബ്ലിന്‍ നഗരത്തിലെ ഒരു ബാറില്‍ നിന്നും കേട്ട വാര്‍ത്ത.

ഡബ്ലിന്‍ സിറ്റിയിലെ ഒരു ബാറില്‍ കറുത്ത വര്‍ഗ്ഗക്കാരെ പ്രവേശിപ്പിക്കുന്നില്ല എന്ന് ആരോപണം. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തി ഡബ്ലിനില്‍ പഠനം നടത്തുന്ന എസൈല്‍, അനാതി ഫെല എന്നിവരെയാണ് ബാറില്‍ പ്രവേശിക്കവേ സെക്യൂരിറ്റിക്കാരന്‍ തടഞ്ഞത്. ഞായറാഴ്ച വൈകുന്നേരം 7.30ഓടെയാണ് സംഭവം. കറുത്ത വര്‍ഗ്ഗക്കാര്‍ ഉള്ളിലേയ്ക്കു വരാന്‍ പാടില്ല എന്നതാണ് തങ്ങളുടെ പോളിസി എന്നും ഇയാള്‍ പറഞ്ഞത്രേ.

ദുരനുഭവം നേരിട്ട എസൈല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഡബ്ലിനില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. തനിക്ക് ആദ്യമായാണ് വംശീയമായ വിവേചനം നേരിടേണ്ടി വന്നതെന്നു പറഞ്ഞ എസൈല്‍, മാനേജരും ഇതേ കാര്യം ആവര്‍ത്തിച്ചതായും പറയുന്നു. ബാറിനു മുന്നിലും അകത്തും ധാരാളം പേര്‍ കൂട്ടംകൂടി നിന്നിരുന്നെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ലത്രേ. സംഭവത്തെ പറ്റി ബാര്‍ അധികൃതരുടെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും മാധ്യമങ്ങളില്‍ തലക്കെട്ടായത്തോടെ പ്രതീകരിക്കാനായി നിരവധി സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ മുമ്പോട്ട് വന്നിട്ടുണ്ട്.

Scroll To Top