Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ദുഃഖവെള്ളി:മാധ്യമങ്ങള്‍ക്ക് സങ്കടം ബാര്‍ തുറക്കാത്തതില്‍ 

ഡബ്ലിനിലെ ദുഃഖവെള്ളി:മാധ്യമങ്ങള്‍ക്ക് സങ്കടം ബാര്‍ തുറക്കാത്തതില്‍ 

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റി സെന്ററില്‍ പതിവിനു വിപരീതമായിരുന്നു കാഴ്ചകളെല്ലാം. ഒരു സാധാരണ വെള്ളിയാഴ്ച ദിവസമായിരുന്നെങ്കില്‍ പകല്‍ കാഴ്ചകള്‍ കണ്ടു നടക്കുന്ന ടൂറിസ്റ്റുകളെ കൊണ്ട് നിറയുമായിരുന്ന ഇടം പക്ഷെ തിരക്കുള്ളതെങ്കിലും തീര്‍ത്തും ശാന്തമായിരുന്നു ഇന്നലെ.

എന്നാല്‍ കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ ദുഃഖവെള്ളിയാഴ്ച്ച ബാറുകള്‍ തുറക്കാറില്ല.ഇതായിരുന്നു ഇന്നലെ മാധ്യമങ്ങളിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്.ദുഃഖവെള്ളിയാഴ്ച്ചയുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നതും ഈ കാര്യം തന്നെ !

ടെമ്പിള്‍ ബാറിലും കാഴ്ച വ്യതസ്ഥമായിരുന്നില്ല. സാധാരണഗതിയില്‍ യൂറോപ്യന്‍, അമേരിക്കന്‍ ടൂറിസ്റ്റുകളുടെ പറുദീസയായ ഈയിടം ഇന്നലെ പൊതുവില്‍ ശൂന്യമായിരുന്നു. ഇടക്ക് ധൃതിയില്‍ ബാറിന്റെ വാതില്‍ക്കല്‍ വരെ ഓടിപ്പോയി ‘ക്ലോസ്ഡ്’ ബോര്‍ഡും വായിച്ച് ഇളിഭ്യരായി വരുന്ന ചിലരെയും കാണാമായിരുന്നു.

ബാറുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വിദേശിയര്‍ക്ക് അത്ര സുഖിച്ചിട്ടില്ല. ജര്‍മനിയില്‍ നിന്നെത്തിയ ഒരു പെണ്‍കുട്ടി, ബാറ് തുറക്കാത്തതില്‍ തന്റെ അമ്മയ്ക്ക് കുഴപ്പമില്ലെങ്കിലും അച്ഛനു അല്‍പ്പം ബുദ്ധിമുട്ടായി എന്നാണ് പ്രതികരിച്ചത്.

സ്‌പെയിനില്‍ നിന്നെത്തിയ ഒരുപറ്റം ചെറുപ്പക്കാര്‍ പ്രതികരിച്ചത് ഭക്ഷണത്തിനൊപ്പം അല്‍പ്പം ബിയര്‍ കഴിക്കാന്‍ സാധിക്കാതിരുന്നത് തങ്ങളെ സങ്കടത്തിലാക്കി എന്ന മട്ടിലാണ്.

ഇംഗ്ലണ്ടില്‍ നിന്നുള്ള ക്രിസും ക്രിസ്റ്റീനും ഇത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് നിലപാടുകാരാണ്. അയര്‍ലണ്ടിലെ പരമ്പരാഗതമായ ഒരാചാരത്തില്‍ ഞങ്ങളും പങ്കു ചേര്‍ന്നു. വ്യാഴാഴ്ച്ച തന്നെ പോയി സാധനങ്ങളെല്ലാം വാങ്ങി ഇവര്‍ സ്റ്റോക്ക് ചെയ്തിരുന്നത്രേ !
.ബാര്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ട് കാര്യമായപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന് അവര്‍ പ്രതികരിച്ചു.

Scroll To Top