Monday December 05, 2016
Latest Updates

അന്തരിച്ച ഡബ്ലിന്‍ സഹായമെത്രാന് അന്ത്യാഞ്ജലി:ബിഷപ് ഡേര്‍മറ്റ് ഓ മഹോണി യാത്രയായത് വിവാദങ്ങള്‍ ബാക്കി നിര്‍ത്തി 

അന്തരിച്ച ഡബ്ലിന്‍ സഹായമെത്രാന് അന്ത്യാഞ്ജലി:ബിഷപ് ഡേര്‍മറ്റ് ഓ മഹോണി യാത്രയായത് വിവാദങ്ങള്‍ ബാക്കി നിര്‍ത്തി 

ഡബ്ലിന്‍:കഴിഞ്ഞയാഴ്ച്ച അന്തരിച്ച ഡബ്ലിന്‍ അതിരൂപതയുടെ മുന്‍ സഹായമെത്രാന്‍ ഡേര്‍മറ്റ് ഓ മഹോണിയുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഷാങ്കില്‍ സെന്റ് ആന്‍സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഷാഗൈഞ്ച് സിമിത്തേരിയില്‍ നടത്തപ്പെട്ടു,
പേപ്പല്‍ ന്യൂണ്‍ഷോ ചാള്‍സ് ബ്രൌണിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഫ്യൂനറല്‍ മാസില്‍ എട്ടു മെത്രാന്മാരും നൂറോളം വൈദീകരും സഹകാര്‍മികരായിരുന്നു.

ജസ്റ്റീസ് മര്‍ഫി കമ്മീഷന്റെ ബലിയാടായിരുന്നു അന്തരിച്ച ബിഷപ് ഡേര്‍മറ്റ് ഓ മഹോണിയെന്ന് സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്ത ഡബ്ലിന്‍ അതിരൂപതയുടെ ഇപ്പോഴത്തെ സഹായമെത്രാന്‍ എമന്‍ വാല്‍ഷ് അനുസ്മരിച്ചു.

ഐറീഷ് കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ബാല പീഡനത്തെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് മര്‍ഫി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സഭാധികാരികള്‍ ബാലപീഡനം സംബന്ധിച്ച ആരോപണങ്ങളെയും പരാതികളെയും വേണ്ടത്ര പരിഗണിച്ചില്ലെന്നും ആയതിനാല്‍ മെത്രാന്‍മാര്‍ അടക്കമുള്ളവര്‍ ഉത്തരവാദികള്‍ ആണെന്നും കണ്ടെത്തിയിരുന്നു.ബാലപീഡനം സംബന്ധിച്ച പരാതി ഉയര്‍ന്ന കാലത്ത് ഡോ.ഡേര്‍മറ്റ് ഓ മഹോണി ഡബ്ലിന്റെ സഹായമെത്രാന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തെയും റിപ്പോര്‍ട്ടില്‍ പേരെടുത്തു പരാമര്‍ശിച്ചിരുന്നു.

1996 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് രാജി വെച്ചിരുന്നുവെങ്കിലും മര്‍ഫി കമ്മീഷന്റെ നിഗമനങ്ങളെ എതിര്‍ത്ത് ഡോ.ഡേര്‍മറ്റ് ഓ മഹോണി പരസ്യമായി രംഗത്ത് വരികയും ആരോപണങ്ങളില്‍ പലതും അടിസ്ഥാനരഹിതമാണെന്നും വേണ്ടത്ര തെളിവില്ലാതെയുള്ള കണ്ടെത്തലുകള്‍ ആണെന്നും ആരോപിക്കുകയും ചെയ്തതോടെ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി ഐറീഷ് കത്തോലിക്കാ സഭയില്‍ വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ് ഡോ.ഡ്യൂര്‍മറ്റ് മാര്‍ട്ടിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാതെ പ്രതീകരിച്ചപ്പോള്‍ ഇപ്പോഴത്തെ സഹായമെത്രാന്‍ എമന്‍ വാല്‍ഷ് അടക്കമുള്ളവര്‍ ഡോ.ഡേര്‍മറ്റ് ഓ മഹോണിയെ പിന്തുണച്ച് ആര്‍ച്ച് ബിഷപ്പിനെതിരെ രംഗത്തെത്തി.ആര്‍ച്ചു ബിഷപ്പുമായുള്ള ഭിന്നത രൂക്ഷമായപ്പോള്‍ എമന്‍ വാല്‍ഷും ഒപ്പം ഇപ്പോഴത്തെ തന്നെ മറ്റൊരു മെത്രാനായ റെയ്മണ്ട് ഫീല്‍ഡും സഹായ മെത്രാന്‍ സ്ഥാനങ്ങള്‍ രാജിവെച്ചു കൊണ്ടുള്ള കത്ത് മാര്‍പാപ്പയ്ക്ക് അയച്ചു.പക്ഷേ ബനഡികറ്റ് പതിനാറാമന്‍ മാര്‍പാപ്പ സഹായ മെത്രാന്റെ രാജി സ്വീകരിച്ചില്ല.ഇപ്പോഴും ഇരുവരും ആ സ്ഥാനത്ത് തുടരുകയാണ്.

തന്റെ മുന്‍ഗാമിയുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്ത ബിഷപ് വാല്‍ഷ് ഡോ.ഡേര്‍മറ്റ് ഓ മഹോണി സഭയ്ക്ക് വേണ്ടി ചെയ്ത ദൗത്യങ്ങളെ മറക്കാനാവില്ലെന്ന് അനുസ്മരിച്ചു.പുരോഹിതന്‍മാര്‍കെതിരെയുള്ള കേസുകള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതിനാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയത് അന്നത്തെ സാഹചര്യത്തില്‍ പര്‍വതീകരിക്കപ്പെട്ടു.എന്നാല്‍ സഭയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെല്ലാം അവഗണിക്കപ്പെട്ടു.ബിഷപ് വാല്‍ഷ് അനുസ്മരിച്ചു. 
















Scroll To Top