Wednesday December 07, 2016
Latest Updates

തകരാറിലായ ബാങ്ക് എ ടി എമ്മുകളില്‍ നിന്നായി ഡബ്ലിനിലെ കെയറര്‍ ഒരു ദിവസം തട്ടിയെടുത്തത് 57000 യൂറോ,പ്രതി കോടതിയില്‍

തകരാറിലായ ബാങ്ക് എ ടി എമ്മുകളില്‍ നിന്നായി ഡബ്ലിനിലെ കെയറര്‍ ഒരു ദിവസം തട്ടിയെടുത്തത് 57000 യൂറോ,പ്രതി കോടതിയില്‍

ഡബ്ലിന്‍ :അള്‍സ്റ്റര്‍ ബാങ്കിലെ സോഫ്റ്റ് വെയര്‍ തകരാറായ വേളയില്‍ 57,000 യൂറോ തട്ടിച്ച യുവതി പിടിയില്‍. തുക തന്റെ പിതാവിന്റെ കിഡ്‌നി മാറ്റി വെക്കലിനായി ഉപയോഗപ്പെടുത്തിയെന്നും, തിരിച്ചടക്കാന്‍ തയ്യാറാണെന്നും യുവതി കോടതിയില്‍ പറഞ്ഞതിനാല്‍ കേസ് മാറ്റി വെച്ചിരിക്കുകയാണ്. 
2012 ജൂണ്‍ 22നായിരുന്നു ബാങ്കിന്റെ എടിഎമ്മുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറില്‍ തകരാര്‍ കണ്ടെത്തിയത്.തകരാര്‍ അപ്പോള്‍ തന്നെ ബാങ്ക് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു.സംഭവം അറിഞ്ഞ ടിറ്റിലാവോ കിലാങ്കോ എന്ന കെയറര്‍ ഒരു എ ടി എമ്മില്‍ ചെന്നപ്പോള്‍ പണം എടുക്കുന്നതിന് യാതൊരു പ്രയാസവും ഇല്ലെന്നു കണ്ടു.മാത്രമല്ല അക്കൌണ്ടില്‍ ഉള്ളതിനേക്കാള്‍ പണം ലഭിക്കുകയും ചെയ്തു.ഇതുമായി ഇതേ ബാങ്കിന്റെ അടുത്ത എ ടി എമ്മില്‍ ചെന്നപ്പോഴും ഇതേ തുക തന്നെയാണ് ഇവര്‍ക്ക് ലഭിച്ചത്.ബാങ്കിന്റെ പ്രശ്‌നം മനസിലാക്കിയ ടിറ്റിലാവോ ഇതേ ബാങ്കിന്റെ തന്നെ വിവിധ എടിഎമ്മുകളില്‍ നിന്നായി 57,708 യൂറോ പിന്‍വലിച്ചുവെന്നാണ് കേസ്. ഇതിനായി യുവതി 115 തവണ എ ടി എം ഉപയോഗിച്ചു.ഡണ്‍ലേരി,അപ്പര്‍ കില്‍മക്കാട് ,സ്റ്റില്‍ ഓര്‍ഗന്‍,ബ്ലാക്ക് റോഡ്,സാന്‍ഡിഫോര്‍ഡ് എന്നിവയടക്കമുള്ള എ ടി എമ്മുകളില്‍ നിന്നാണ് ടിറ്റിലാവോ പണം പിന്‍വലിച്ചത്.

കുറ്റം സമ്മതിച്ച യുവതി തുക കിഡ്‌നി തകരാറു മൂലം നൈജീരിയയില്‍ ചികിത്സയിലായിരുന്ന തന്റെ അഛന് ഒരു കിഡ്‌നി ദായകനെ കണ്ടെത്തുന്നതിനും അനുബന്ധ ശസ്ത്രക്രിയകള്‍ക്കും ഉപയോഗപ്പെടുത്തിയതായും കോടതിയെ അറിയിച്ചു. യുവതി ഇന്നുവരെ ഒരു കുറ്റ കൃത്യത്തിലും പങ്കാളിയായിട്ടില്ലെന്നും, ഓരോ ആഴ്ചയും 100 യൂറോ വീതം 4600 യൂറോ ഇതുവരെ തിരിച്ചടച്ചതായും അഭിഭാഷകന്‍ ഫീര്‍ഗല്‍ കവനാഗ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

രണ്ടു് കുട്ടികളുടെ അമ്മയായ കിലാങ്കോ കെയര്‍ടേക്കറായി ജോലി ചെയുകയാണ്. ഇവരുടെ ഭര്‍ത്താവ് ഡബ്ലിനിലെ ഒരു പ്രശസ്ത ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കുന്നു. പ്രതി ഭാഗത്തോട് നൈജീരിയയില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ കേസ് അന്തിമ വിധിക്കായി മാറ്റി വച്ചതായി അറിയിച്ചു

Scroll To Top