Friday December 09, 2016
Latest Updates

സ്വവര്‍ഗവിവാഹ റഫറണ്ടം പാസായത് സാമൂഹ്യ വിപ്ലവമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

സ്വവര്‍ഗവിവാഹ റഫറണ്ടം പാസായത് സാമൂഹ്യ വിപ്ലവമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് 

ഫോട്ടോ :ഗേയും അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജനായ മന്ത്രിയുമായ ലിയോ വരേദ്കറും ആര്‍ച്ചുബിഷപ്പും 
ഡബ്ലിന്‍: ആര്‍ച്ച് ബിഷപ്പ് ഡേര്‍മറ്റ് മാര്‍ട്ടീന്‍ സ്വവര്‍ഗാനുരാഗികള്‍ നേടിയ വിജയത്തെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകള്‍ നോ പക്ഷത്തിന് വോട്ടു ചെയ്തവരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.ചിലപ്പോഴൊക്കെ കുടുംബ സംവിധാനത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് റഫറണ്ടത്തിന്റെ ഓരോ ഘട്ടത്തിലും പുലര്‍ത്തിയ നിസംഗത ഡബ്ലിന്‍ അതിരൂപതയിലെ കത്തോലിക്കാ വിശ്വാസികളെ സന്നിഗ്ധാവസ്ഥയിലാക്കിയിരുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ പെട്ട മേഖലയില്‍ കത്തോലിക്കരില്‍ 70 % പേരും യെസ് പക്ഷത്തിന് വോട്ടു ചെയ്യാന്‍ എത്തിയത്.പതിനൊന്നു ലക്ഷത്തോളം പേരാണ് ആര്‍ച്ച് ബിഷപ്പിന്റെ അധീനതയിലുള്ളത്.

മഹത്തായ ഒരു സാമൂഹ്യ വിപ്ലവമാണ് രഫറണ്ടം വഴി നടപ്പായതെന്നാണ് ആര്‍ച്ച് ബിഷപ്പ് ഡേര്‍മറ്റ് മാര്‍ട്ടീന്‍ അഭിപ്രായപ്പെട്ടത്.ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ സഭ യുവാക്കളില്‍ നിന്നും അകന്നുവോ എന്ന കാര്യത്തില്‍ ഒരു പുനഃപരിശോധനക്ക് തയ്യാറാവണമെന്ന് ഡബ്‌ളിന്‍ ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.ഹിതപരിശോധനയില്‍ തടുക്കാന്‍ പറ്റാത്തവിധം ഒരു ദിശയിലേക്ക് തന്നെ വോട്ടുകള്‍ ഒഴുകിയെന്ന് വിലയിരുത്തിയ അദ്ദേഹം സമൂഹത്തില്‍ മെച്ചപ്പെട്ട സ്ഥാനം ലഭിക്കുന്നതില്‍ സ്വവര്‍ഗ്ഗ ഇണകളെ അഭിനന്ദിക്കുന്നതായും പറഞ്ഞു.

കാലാകാലങ്ങളായി സംഭവിക്കുന്ന സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമാണ് ഹിതപരിശോധനാഫലവുമെന്ന് വിലയിരുത്തിയ ഡോ: മാര്‍ട്ടിന്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കുന്നതില്‍ സഭ പരാജയപ്പെട്ടുവെന്നും പറയുന്നു.

സഭയ്ക്കു മുന്നില്‍ വലിയ വെല്ലുവിളിയാണ് ഹിതപരിശോധനാഫലം ബാക്കി വച്ചത്. ഫലം രാജ്യത്തെ യുവജനങ്ങളുടെ കാഴ്ച്ചപ്പാടിന്റെ പ്രതിഫലനമാണെങ്കില്‍ ആ യുവവിഭാഗത്തിനു മനസിലാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സഭ
പരാജയപ്പെട്ടതായി വിലയിരുത്തേണ്ടി വരും. ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ മഹാഭൂരിപക്ഷവും സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ 12 വര്‍ഷത്തോളം കാലം പഠനം നടത്തിയവരാണെന്നും ഡോ: മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ച്ച് ബിഷപ്പ് നടത്തിയ പരാമര്‍ശം കടന്ന കൈയ്യായി പോയി എന്ന അഭിപ്രായക്കാരാണ് യാഥാസ്ഥിതികരായ അയര്‍ലണ്ടിലെ കത്തോലിക്കാ വിശ്വാസികള്‍ 



Scroll To Top