Friday January 20, 2017
Latest Updates

സമയ പരിധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല;കോടതി ഉത്തരവ് തള്ളിക്കളഞ്ഞ് അപ്പോളോ ഹൗസില്‍ താമസം തുടരുമെന്ന് പ്രവര്‍ത്തകര്‍

സമയ പരിധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല;കോടതി ഉത്തരവ് തള്ളിക്കളഞ്ഞ് അപ്പോളോ ഹൗസില്‍ താമസം തുടരുമെന്ന് പ്രവര്‍ത്തകര്‍

ഡബ്ലിന്‍:ഭവനരഹിതരോടുള്ള വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്ത സ്ഥിതിക്ക് കോടതി ഉത്തരവ് ലംഘിച്ചു അപ്പോളോ ഹൗസില്‍ തുടര്‍ന്നും താമസിപ്പിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകര്‍.

ബുധനാഴ്ചയോടെ അപ്പോളോ ഹൗസ് ഒഴിഞ്ഞുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു.ഇന്നലെ വീണ്ടും കോടതിയെ സമീപിച്ച പ്രവര്‍ത്തകര്‍ക്ക് നിരാശരാകേണ്ടി വന്നു.മുന്‍ ഉത്തരവ് നീട്ടി കൊടുക്കാനാവില്ലെന്ന് കോടതി തീരുമാനിച്ചു.തുടര്‍ന്ന് അപ്പോളാ ഹൗസിന് മുമ്പില്‍ ഒത്തുചേര്‍ന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ അപ്പോളാ ഹൗസിനു മുന്‍പില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് കോടതി ഉത്തരവ് പ്രതിരോധിക്കുമെന്ന്  പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

ഭവനരഹിതരെ താമസിപ്പിക്കാനായി കണ്ടെത്തിയ പുതിയ ഇടം ശോചനീയാവസ്ഥയിലാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.തുടര്‍ന്നാണ് ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തത്.എന്നാല്‍ വൃത്തിഹീനവും പരിതാപകരവുമായ ഇടമാണ് ഇവര്‍ക്കു ലഭിച്ചത്. ചോരക്കറ പറ്റിപ്പിടിച്ച ഒരു ഹോസ്റ്റല്‍ മുറിയിലാണ് അപ്പോളോ ഹൗസില്‍ നിന്നുള്ള ചില താമസക്കാരെ മാറ്റി പാര്‍പ്പിച്ചത്. തുടര്‍ന്ന് എട്ട് പേര്‍ തിരികെ അപ്പോളോ ഹൗസില്‍ തന്നെ താമസത്തിനെത്തി.

ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ യാതൊരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് ഹോം സ്വീറ്റ് ഹോം കാംപെയ്നറായ ടോമി ഗാവിന്‍ പറഞ്ഞു. ഇവര്‍ക്കായി കണ്ടെത്തിയ പുതിയ ഇടങ്ങള്‍ സുരക്ഷിതത്വമില്ലാത്തും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്. കോടതിയുടെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി അപ്പോളോ ഹൗസിനു മുമ്പിലേയ്ക്ക് ഇപ്പോഴും ജനപ്രവാഹമാണ്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top