Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ അടുത്ത സോദോം ഗോമോറയാവുമെന്ന് ആര്‍ ടി ഇ യിലും പരാമര്‍ശം,ദൈവം അയര്‍ലണ്ടിനെ വെറുക്കുന്നുവെന്ന കാംമ്പയിനുമായി സോഷ്യല്‍ മീഡിയ 

ഡബ്ലിന്‍ അടുത്ത സോദോം ഗോമോറയാവുമെന്ന് ആര്‍ ടി ഇ യിലും പരാമര്‍ശം,ദൈവം അയര്‍ലണ്ടിനെ വെറുക്കുന്നുവെന്ന കാംമ്പയിനുമായി സോഷ്യല്‍ മീഡിയ 

ഡബ്ലിന്‍ :സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനയിലെ വിജയത്തില്‍ അയര്‍ലണ്ടിനെതിരെ ഓണ്‍ലൈനില്‍ വ്യാപക പ്രതിഷേധം.അയര്‍ലണ്ടിനകത്തു നിന്നും പുറത്തു നിന്നുമുള്ളവര്‍ റഫറണ്ടത്തിന്റെ വിജയത്തിന് ഉത്തരവാദികളായവരെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നവരില്‍ ഉള്‍പ്പെടുന്നു.
റഫറണ്ടത്തിന്റെ ‘ചരിത്രപരമായ വിജയാഘോഷങ്ങള്‍ തുടരുന്നതിനിടെ ഇന്ന് രാവിലെ ദേശീയ ടെലിവിഷന്‍ ശ്രിംഘലയായ ആര്‍ ടി ഇ പ്രക്ഷേപണം ചെയ്ത ജോ ഡഫിയുടെ ലൈവ് ഷോയിലും ഒരു വിഭാഗം ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.’സോദാം ഗോമാറയില്‍ എന്ത് സംഭവിച്ചു ജോ ?എന്ത് സംഭവിച്ചു ?..കാത്തി എന്ന ശ്രോതാവ് ജോ ഡഫിയോട് ചോദിച്ചു.

വരാനിരിക്കുന്ന സമയങ്ങളില്‍ ഡബ്ലിനും സോദാം ഗോമാറയുടെ അവസ്ഥയാണ് ഉണ്ടാകുവാന്‍ പോകുന്നത്.വികാരഭരിതയായി ശ്രോതാവ് പറഞ്ഞു’എല്ലാ തിന്മകള്‍ക്കും അതിന്റേതായ ഫലം ലഭിക്കാതിരിക്കില്ല’

നമ്മുടെ സ്വവര്‍ഗരതിക്കാരായ സഹോദരി സഹോദരന്മാര്‍ക്ക് നിങ്ങള്‍ സന്തോഷം നല്കി.അതിനു നിങ്ങള്‍ എത്രമാത്രം വില കൊടുക്കേണ്ടി വരുമെന്ന് കാത്തിരുന്നു കാണാം ..ചില ശ്രോതാക്കള്‍ പറഞ്ഞു.
അമേരിക്കയിലാവട്ടെ കുപ്രസിദ്ധമായ വെസ്റ്റ്‌ബോറോ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ‘ദൈവം അയര്‍ലണ്ടിനെ വെറുക്കുന്നു’ എന്ന പേരില്‍ തുടങ്ങിയ ക്യാമ്പയിന്‍ കത്തിക്കയറുന്നത് .
അയര്‍ലണ്ട് പതാകയുടെ മാതൃകയിലുള്ള പോസ്റ്ററുകളിലാണ് സംഘം പ്രചരണം നടത്തുന്നത്. എന്നാല്‍ പതാകയുടെ നിറവും ഘടനയും സംബന്ധിച്ച് ഇവരില്‍ ആശയകുഴപ്പമുള്ളത് ചിരിക്ക് വക നല്‍കുകയും ചെയ്യുന്നു.

നായകളാല്‍ ഭരിക്കപ്പെടുന്ന അയര്‍ലണ്ട് അഴിമതിയുടെ കുപ്പത്തൊട്ടിയായി മാറിയെന്നും, 90 ശതമാനം അയര്‍ലണ്ടുകാരും തങ്ങളുടെ ആത്മാവ് മലിനപ്പെടുത്തിയെന്നുമടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് പ്രചരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍പ് അമേരിക്കന്‍ സൈനികരുടെ ശവസംസ്‌കാര ചടങ്ങുകള്‍ തടസപ്പെടുത്തിയതിലൂടെയും വെസ്റ്റ് ബോറോ ബാപ്റ്റിസ്റ്റ് ചര്‍ച്ച്
കുപ്രസിദ്ധി നേടിയിരുന്നു.

Scroll To Top