Thursday January 19, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രണ്ടാമത്തെ റണ്‍വേ:അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്റെ സഹായം തേടി 

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രണ്ടാമത്തെ റണ്‍വേ:അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്റെ സഹായം തേടി 

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രണ്ടാമതൊരു റണ്‍വേ കൂടി പണിയാനുള്ള പദ്ധതിയ്ക്ക് ബ്രുഹത് പദ്ധതിയ്ക്ക് ഐറിഷ് ധനകാര്യവകുപ്പ് യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിംഗ് തേടി.

യൂറോപ്യന്‍ അംഗ രാജ്യങ്ങളിലെ വികസനപ്രവര്‍ത്തനത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന 315 ബില്യന്‍ യൂറോയുടെ പ്രത്യേക പദ്ധതി അടുത്ത മാസം ആരംഭിക്കാനിരിക്കെ നിരവധി വികസന പദ്ധതികളാണ് അയര്‍ലണ്ട് യൂണിയന് മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കോര്‍ക്കില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഇവന്റ് സെന്റര്‍,ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്‍ഡ് സൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതി,ഡബ്ലിനിലെ പുതിയ വാട്ടര്‍ സപ്ലെ പദ്ധതി,ഷാനോനില്‍ നിന്നും ഡബ്ലിനിലെ റിസോര്‍വെയറില്‍ വെള്ളം എത്തിക്കാനുള്ള പദ്ധതി,അണ്ടര്‍ഗ്രൗണ്ട് ഡാര്‍ട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി എന്നിവയടക്കം നിരവധി വികസന പദ്ധതികള്‍ അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിംഗിന് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്.

Scroll To Top