Monday December 05, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച സംഭവം:റയ്‌നെയര്‍ യാത്രികരുടെ യാത്ര വൈകി

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച സംഭവം:റയ്‌നെയര്‍ യാത്രികരുടെ യാത്ര വൈകി

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ ഇന്ന് രാവിലെ രണ്ട് റയ്‌നെയര്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ടു വിമാനങ്ങളുടെയും യാത്രാ സമയം വൈകി.കാര്യമായ അപകടമായിരുന്നില്ലെങ്കിലും എഡിന്‍ബറോയിലേയ്ക്കും സാഡറിലേയ്ക്കും യാത്ര പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന രണ്ടു വിമാനങ്ങളിലേയും യാത്രക്കാരെ തിരിച്ചു റ്റെര്‍മിനിലെയ്ക്ക് അയച്ചു.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നു ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.ഈ അപകടം മൂലം മറ്റു വിമാനങ്ങള്‍ ഒന്നും റദ്ദാക്കേണ്ടി വന്നില്ലെന്നും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.എമര്‍ജന്‍സി വിഭാഗം രംഗത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
9.20 ഓടെ മറ്റൊരു സംഭവത്തില്‍ വിയന്നായിലെയ്ക്ക് പുറപ്പെട്ട എയര്‍ലിംഗസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരികെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയതും പരിഭ്രാന്തി പരത്തി.ഈ വിമാനം 8.30 ന് ഡബ്ലിനില്‍ നിന്നും യാത്ര പുറപ്പെട്ടതായിരുന്നു.
യാത്രക്കാരെ ഡബ്ലിനില്‍ ഇറക്കിയ ശേഷം മറ്റൊരു വിമാനത്തിലാണ് വിയന്നായിലേയ്ക്ക് അയച്ചത്.

Scroll To Top