Saturday December 10, 2016
Latest Updates

യാത്രക്കാരന് അസുഖം;ചികിത്സ നല്‍കാന്‍ ഡബ്ലിനില്‍ വിമാനം ഇറക്കി

യാത്രക്കാരന് അസുഖം;ചികിത്സ നല്‍കാന്‍ ഡബ്ലിനില്‍ വിമാനം ഇറക്കി

ഡബ്ലിന്‍:ജര്‍മ്മനിയിലെ ഫ്രാങ്കഫര്‍ട്ടില്‍ നിന്നും ഡെട്രോയിറ്റിലേയ്ക്ക് പുറപ്പെട്ട ജെറ്റ് വിമാനത്തിലെ യാത്രക്കാരനെ അസുഖം കാരണം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി.എല്‍87 വിമാനമാണ് സ്ലൈഗോയ്ക്ക് 500 കിലോമീറ്റര്‍ അകലെ വച്ച് ഡബ്ലിനിലേയ്ക്ക് തിരിച്ചു വിട്ടത്.

2 മണിയോടെ ജെറ്റ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും യാത്രക്കാരന് അടിയന്തിര വൈദ്യ സഹായം എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടമുണ്ടായാല്‍ നേരിടാന്‍ ഫയര്‍ സര്‍വീസിനെയും വിളിച്ചു വരുത്തിയിരുന്നു. ശേഷം 4 മണിയോടെ വിമാനം യാത്ര പുനരാരംഭിച്ചു.

ഇതേ വിമാനം ഈ മാസമാദ്യം സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചുവിട്ടിരുന്നു.

Scroll To Top