Friday December 09, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തെന്നി വീണ യുവതിയ്ക്ക് നഷ്ട്പരിഹാരം നല്‍കില്ലെന്ന് കോടതി

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തെന്നി വീണ യുവതിയ്ക്ക് നഷ്ട്പരിഹാരം നല്‍കില്ലെന്ന് കോടതി

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തെന്നി വീണ് കണങ്കാലിന് ക്ഷതവും അസ്ഥിക്ക് പൊട്ടലേല്‍ക്കുകയം ചെയ്ത യുവതിക്ക് നഷ്ട്ടപരിഹാരം നല്കില്ലെന്ന് സര്‍ക്യൂട്ട് സിവില്‍ കോടതി. 2013 മെയിലാണ് സംഭവം. പരാതിക്കാരിയായ സാലി മോസ് (49) വെയില്‍സിലെ തന്റെ മകള്‍ റോയിസിനൊപ്പം വീട്ടിലേക്ക് പോകവെ എയര്‍പോര്‍ട്ടിലെ സ്റ്റെപ്പ് ഇറങ്ങി വന്നപ്പോഴാണ് കാല്‍ വഴുതി വീണത്.

വെളിച്ചക്കുറവിനെ തുടര്‍ന്ന് അവസാനത്തെ സ്‌റ്റെപ്പ് കാണാന്‍ കഴിഞ്ഞില്ലെന്നാണ് മോസ് സര്‍ക്യൂട്ട് കോടതി പ്രസിഡന്റ് ജസ്റ്റീസ് ഗ്രോആര്‍ക്കി മുമ്പാകെ ബോധിപ്പിച്ചത്. ഇപ്പോഴും നടക്കുമ്പോള്‍ വേദന അനുഭപ്പെടുന്നുണ്ടെന്നും ചികിത്സയ്ക്കായി ചെലവായ തുകയും നഷ്ടപരിഹാരവുമായി 60,000 യൂറോ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ മോസിന്റെ പരാതിയില്‍ പരിശോധന നടത്തി, ഡബ്ലിന്‍ എയര്‍പോര്‍ട്ട് അഥോറിട്ടിയില്‍ (ഡിഡിഎ) നേരിട്ട് നടത്തിയ അന്വേഷണത്തില്‍ മോസിന്റെ പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാരിയുടെ അശ്രദ്ധയാണ് വീഴ്ചയ്ക്ക് കാരണമെന്നും വിധിക്കുകയായിരുന്നു.

വെളിച്ച കുറവുണ്ടെങ്കില്‍ മറ്റുള്ളവരും വീഴേണ്ടതായിരുന്നു.അതെ സമയത്ത് ആയിരത്തോളം പേര്‍ സ്റ്റെയര്‍ ഉപയോഗിച്ചിട്ടും വാദി മാത്രം വീണത് അശ്രദ്ധയാണെന്ന പ്രതി ഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Scroll To Top