Wednesday February 22, 2017
Latest Updates

ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കി 

ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്ന് ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കി 

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യു എസ്സിലേയ്ക്ക് പറന്ന ബിസിനസ്സ് ജെറ്റ് ഇരുപത്തി അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചിറക്കി. ഇന്നലെ ഉച്ചകഴിഞ്ഞാണ് കാനഡിയന്‍ സിഎല്‍ 600 ജെറ്റ് അറ്റ്‌ലാന്റിക്ിന് മുകളില്‍ വെച്ച് ഇന്ധനച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. 

ക്രൂ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കുകയും ഒരു പാന്‍ഡിസ്ട്രസ്സ് മെസ്സേജ് നല്‍കുകയുമായിരുന്നു. ഡബ്ലിന് കിഴക്ക് ഭാഗത്തെ ഐറിഷ് കടലിനു മുകളില്‍ 30 മിനിറ്റ് വട്ടമിട്ട് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറങ്ങിയത്.

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ചോര്‍ച്ച നിന്നതായും നോര്‍മല്‍ ലാന്‍ഡിംഗ് പ്രതീക്ഷിക്കുന്നതായും ക്രൂ അറിയിച്ചു. വിമാനം സുരക്ഷിതമായി നിലം തൊട്ടതിനാല്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന എമര്‍ജന്‍സി സര്‍വ്വീസുകള്‍ ഉപയോഗിക്കേണ്ടി വന്നില്ല.

Scroll To Top