Saturday December 03, 2016
Latest Updates

ഡബ്ലിന്‍ വിമാനത്താവളത്തില്‍ തീ പിടുത്തം,സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ഡബ്ലിന്‍ വിമാനത്താവളത്തില്‍ തീ പിടുത്തം,സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ഡബ്ലിന്‍: തീപിടിത്തത്തെത്തുടര്‍ന്നു ഡബ്ലിന്‍ വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രാദേശിക സമയം രാവിലെ ഏഴേകാലോടെയാണ് വിമാനത്താവളത്തിലെ ഹാംഗറുകളില്‍ ഒന്നില്‍ തീപിടിത്തമുണ്ടായത്.

ഹാംഗറിന്റെ മേല്‍ക്കൂരയില്‍നിന്നു പുക ഉയരുന്ന ചിത്രങ്ങള്‍ ഡബ്ലിന്‍ അഗ്‌നി ശമന രക്ഷാ സേനയാണ് പുറത്തുവിട്ടത്.വിമാനത്താവളവുമായി അടുത്തബന്ധമില്ലാത്ത പ്രദേശത്താണ് തീപടര്‍ന്നതെന്നും യാത്രക്കാര്‍ ഇടപെടുന്ന സ്ഥലങ്ങളില്‍ അപായ സാധ്യതയില്ലെന്നും അഗ്‌നിശമന രക്ഷാ വിഭാഗം അറിയിച്ചു.നിരവധി യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

രണ്ടു മണിക്കൂര്‍ സമയത്തെ പരിഭ്രമജനകമായ അവസ്ഥയ്ക്ക് ശേഷം വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

Scroll To Top