Thursday December 08, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിംഗിനിടയില്‍ മോഷണം,പ്രതിയെ സി സി ടി വി കുടുക്കിലാക്കി 

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിംഗിനിടയില്‍ മോഷണം,പ്രതിയെ സി സി ടി വി കുടുക്കിലാക്കി 

ഡബ്ലിന്‍:എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്‌കാനിങ്ങിനിടെ ഒപ്പമുള്ളയാളുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചയാള്‍ക്ക് 500 യൂറോ പിഴ വിധിച്ചു. 38 കാരനായ റോബര്‍ട്ട് സ്വീര്‍സ് എന്നയാള്‍ക്കാണ് ഡബ്‌ളിന്‍ ഡിസ്ട്രിക് കോടതിയിലെ ജഡ്ജി ബ്രയാന്‍ സ്മിത്ത് പിഴ വിധിച്ചത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ഡബ്ലിന്‍ വിമാനത്താവളത്തിലെ പരിശോധനകള്‍ക്കിടെ ഡെല്‍ ലാറ്റിറ്റിയൂഡ് ലാപ്‌ടോപ്പ് മോഷ്ടിച്ചുവെന്ന കുറ്റത്തിന് കൗണ്ടി ലാങ്ങ് ഫോര്‍ഡിലെ ടാങ്ങില്‍ താമസിക്കുന്ന റോബര്‍ട്ട് സ്വീര്‍സിനെ എയര്‍പോര്‍ട്ട് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. എയര്‍പോര്‍ട്ടിലെ രണ്ടാമത്തെ സെക്യൂരിറ്റി ടെര്‍മിനലില്‍ രാവിലെ 6.30 ഓടെയാണ് സംഭവം നടന്നതെന്ന് ഗാര്‍ഡ സ്റ്റീഫന്‍ ഫാഹി കോടതിയില്‍ പറഞ്ഞു.
മോഷണത്തിനിരയായ ആള്‍ തന്റെ ലാപ്‌ടോപ്പ് സ്‌കാനിങ്ങിനായി ഒരു ട്രേയിലും മറ്റു വസ്തുവകകള്‍ മറ്റൊരു ട്രേയിലുമായി വച്ചു, എന്നാല്‍ സ്‌കാനിങ്ങ് കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാറായപ്പോല്‍ പ്രതിയായ സ്വീര്‍സ് തന്റെ കോട്ട് ലാപ്‌ടോപ്പിന് മുകളില്‍ ഇടുകയും, ലാപ്‌ടോപ്പ് പൊതിഞ്ഞ് പിടിച്ച് നടന്നകലുകയും ചെയ്തു. ഏറെ നേരംകഴിഞ്ഞ് ലാപ്‌ടോപ്പ് മോഷണം പോയതിനെ കുറിച്ച് ബോധവാനായ ഇര തിരികെ ടെര്‍മിനലിലെത്തുകയും ജീവനക്കാരോട് പരാതിപ്പെടുകയുമായിരുന്നു. നടന്ന സംഭവങ്ങളെല്ലാം സിസി ടിവി ക്യാമറയില്‍ പതിഞ്ഞതാണ് സ്വീര്‍സിന് വിനയായത്.
സിസി ടി വി പരിശോധിച്ച ശേഷം അപ്പോഴും വിമാനത്തില്‍ കയറിയിട്ടില്ലാതിരുന്ന പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എട്ടു വര്‍ഷമായി അയര്‍ലണ്ടില്‍ താമസിക്കുന്ന പ്രതി അടുത്തുതന്നെ തന്റെ ജന്മനാടായ പോളണ്ടിലേക്ക് മടങ്ങിപ്പോവാനിരിക്കുകയായിരുന്നു . ഇതുവരെ കുറ്റകൃത്യങ്ങളിലൊന്നും പ്രതി ഉള്‍പെട്ടിട്ടില്ല എന്നത് കണക്കിലെടുത്താണ്
കടുത്ത ശിക്ഷ നല്‍കാതിരുന്നതെന്ന് ജഡ്ജി വ്യക്തമാക്കി.

Scroll To Top