Monday May 29, 2017
Latest Updates

ഡബ്ലിന്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടി ഇടിച്ചു

ഡബ്ലിന്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടി ഇടിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടി ഇടിച്ചു. റ്യനെയര്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടി ഇടിച്ചത്. വിമാനങ്ങളുടെ വാലറ്റം തമ്മിലാണ് കൂട്ടി ഇടിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. ഇന്നലെ രണ്ട് വിമാനങ്ങളും റണ്‍വെയിലൂടെ സാവധാനം നീങ്ങുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായത്. ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസും അഗ്‌നിശമസേനയും ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ വിമാനത്താവളത്തില്‍ എത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. 

കൂട്ടിയിടി ഉണ്ടായ ഉടന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തം വഴിമാറി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം കൂട്ടിയിടിച്ച വിമാനങ്ങളില്‍ ഒന്നിന്റെ വാലറ്റം തകര്‍ന്നു. അപകടത്തിന് ശേഷം പന്ത്രണ്ട് മണിയോടെ സര്‍വീസ് പുനരാരംഭിച്ചതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തു. വിമാനങ്ങള്‍ കൂട്ടിയിടിച്ചതായും ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ ഖേദിക്കുന്നതായും റ്യനെയര്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. 

ബ്രസല്‍സിലേക്കും എഡിന്‍ബറോയിലേക്കും പുറപ്പെടാനിരുന്ന വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പകരം വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയാതായും റ്യനെയര്‍ എയര്‍ലൈന്‍സ് അറിയിച്ചു. കൂട്ടിയിടിച്ച വിമാനങ്ങള്‍ പ്രശ്‌നം പരിഹരിച്ച് ഉടന്‍ സര്‍വീസ് തുടങ്ങുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 

Scroll To Top