Saturday December 10, 2016
Latest Updates

ഡബ്ലിന്‍ എയര്‍ പോര്‍ട്ട് വികസനം:180 സ്റ്റാഫിനെ പുതിയതായി നിയമിക്കും 

ഡബ്ലിന്‍ എയര്‍ പോര്‍ട്ട് വികസനം:180 സ്റ്റാഫിനെ പുതിയതായി നിയമിക്കും 

ഡബ്ലിന്‍ :ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വര്‍ദ്ധിച്ചു വരുന്ന തിരക്കും,വികസന സാധ്യതകളും പരിഗണിച്ച് കൂടുതല്‍ സ്റ്റാഫിനെ നിയോഗിക്കുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി.

യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനുള്ള മേഖലയിലായാണ് 180 പുതിയ സ്റ്റാഫിനെ നിയമിക്കുന്നത്.25 മില്യന്‍ യാത്രക്കാരാണ് ഡബ്ലിന്‍ വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്.

ഈ വര്‍ഷം അയര്‍ലണ്ടില്‍ എത്തിയേക്കാവുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത ടൂറിസം മന്ത്രി പാസ്‌കല്‍ ഡോണഗ് വ്യക്തമാക്കി.ലോസഞ്ചലസ്,മെക്‌സിക്കോ അടക്കമുള്ള സ്ഥലങ്ങളിലേയ്ക്കടക്കം പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതി തയാറായി കഴിഞ്ഞു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രണ്ടാമതൊരു റണ്‍വേ കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിയും ഈ വര്‍ഷം ആരംഭിക്കും.ഇതോടെ ഡബ്ലിന്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.ഇതെല്ലാം പരിഗണിച്ചാണ് കൂടുതല്‍ സ്റ്റാഫ് ആവശ്യമായി വരികയെന്ന് ഡി ഡി എ അധികൃതര്‍ വ്യക്തമാക്കി 

Scroll To Top