Monday December 05, 2016
Latest Updates

ഡബ്ലിന്‍ എയര്‍ പോര്‍ട്ട് വിപുലീകരിക്കാന്‍ പദ്ധതിയായി 

ഡബ്ലിന്‍ എയര്‍ പോര്‍ട്ട് വിപുലീകരിക്കാന്‍ പദ്ധതിയായി 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമായ ഡബ്ലിന്‍ എയര്‍പോര്‍ട്ട് (ഡിഎഎ) വിപൂലീകരിക്കുന്നു. 20 മില്യണ്‍ യൂറോ ചെലവിട്ടാണ് വിമാനത്താവളത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി 15 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റ നീളം വരുന്ന വിധത്തില്‍ വിമാനത്താവളം 67,500 സ്‌ക്വയര്‍ മീറ്റര്‍ ആയി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഈ വര്‍ഷം പുതിയതായി അഞ്ച് എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരമായി വിമാനത്താവളം നവീകരിക്കാന്‍ തീരുമാനിച്ചത്. എത്യോപ്യന്‍ എയര്‍ലൈന്‍സ്,വ്യൂവ്‌ലിംഗ്, ഡബ്യുഒഡബ്യു എയര്‍, ട്രാന്‍സാവിയ,ഫിന്നയര്‍ തുടങ്ങിയ വിമാനകമ്പനികളാണ് ഡബ്ലിനില്‍ നിന്നും പുതുതായി വിമാന സര്‍വീസ് ആരംഭിക്കുന്നത്.

വിമാനം പാര്‍ക്ക് ചെയ്യാന്‍ പത്ത് പുതിയ എയര്‍ ക്രാഫ്റ്റ് പാര്‍ക്കിംഗ് സെന്ററും, മൂന്ന് പുതിയ റണ്‍വെയും വിമാനത്താവള നവീകരണവുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഉണ്ടാക്കും. വിമാനത്താവളത്തില്‍ 900 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം, കഫറ്റേരിയ, യാത്രക്കാര്‍ക്കുളള ഇരിപ്പിടം തുടങ്ങിയവയെല്ലാം ഒരുക്കും. നിലവില്‍ ഒരു വര്‍ഷം 34 മില്ല്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

Scroll To Top