Sunday December 11, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഫ്ളോര്‍ 44 വര്‍ഷത്തിനു ശേഷം മാറ്റി സ്ഥാപിക്കുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഫ്ളോര്‍ 44 വര്‍ഷത്തിനു ശേഷം മാറ്റി സ്ഥാപിക്കുന്നു

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1ലുള്ള 44 വര്‍ഷം പഴക്കമുള്ള ഡിപ്പാര്‍ച്ചര്‍ ഫ്ളോര്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. 44 വര്‍ഷത്തിനിടെ 400 മില്ല്യണോളം യാത്രക്കാരാണ് ഈ വഴി കടന്നു പോയിട്ടുള്ളതെന്നാണ് കണക്ക്. 1972ല്‍ നിര്‍മ്മിച്ച ഫ്ളോറില്‍ ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ നടത്തുക മാത്രമായിരുന്നു ഇതുവരെ ചെയ്തത്.

ഫ്ളോര്‍ മാറ്റി സ്ഥാപിക്കുന്നതിന് 10 മില്ല്യണ്‍ യൂറോയാണ് അധികൃതര്‍ ചെലവഴിക്കുന്നത്. ഇവിടുത്തെ ടിക്കറ്റ് ഡെസ്‌കുകളും മാറ്റി സ്ഥലസൗകര്യമൊരുക്കും. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Scroll To Top