Sunday December 04, 2016
Latest Updates

മലയാളിയുടെ കാര്‍ ഇടിച്ച് ഡബ്ലിനില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചു 

മലയാളിയുടെ  കാര്‍ ഇടിച്ച് ഡബ്ലിനില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചു 

ഡബ്ലിന്‍ :ഡബ്ലിനിലെ ഡ്രിമ്മയിലെ ഡിവിറ്റ് റോഡില്‍ ഇന്നലെ  കാറും മോട്ടര്‍ സൈക്കിളും കൂട്ടിയിടിച്ച് മോട്ടര്‍ സൈക്കിള്‍ യാത്രികന്‍ മരിച്ചു.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.38 വയസുകാരനായ മോട്ടോര്‍ സൈക്കിള്‍ യാത്രികനെ ഗുരുതരമായ പരിക്കുകളോടെ സെന്റ് ജെയിംസ് ആശുപത്രിയില്‍ അടിയന്തരമായി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മോട്ടോര്‍ സൈക്കിള്‍ അമിത വേഗതയിലായിരുന്നു എന്ന് പറയപ്പെടുന്നു

കാര്‍ ഡ്രൈവര്‍ക്ക് കാര്യമായ പരിക്കില്ലയെന്ന് ഗാര്‍ഡ അറിയിച്ചു .കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇഞ്ചിക്കോറിലാണ് താമസിക്കുന്നത്.മറ്റൊരു മലയാളി കുടുംബവും  കാറില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് കാര്യമായ പരിക്കില്ല.ഡ്രിമ്‌ന സ്‌കൂളില്‍ നടന്ന ഫാമിലി ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍

DAVITT-ROAD-_6JPG 

CAR ACE

Scroll To Top