Friday December 09, 2016
Latest Updates

വിശ്വാസപ്രഭ വിതറി ഡബ്ലിനില്‍ ‘കരുണയുടെ ധ്യാന’ത്തിന് തുടക്കമായി, ദശാബ്ദി വര്‍ഷത്തിന്റെ സന്ദേശത്തിന് കാതോര്‍ത്ത് ജനസഹസ്രങ്ങള്‍

വിശ്വാസപ്രഭ വിതറി ഡബ്ലിനില്‍ ‘കരുണയുടെ ധ്യാന’ത്തിന് തുടക്കമായി, ദശാബ്ദി വര്‍ഷത്തിന്റെ സന്ദേശത്തിന് കാതോര്‍ത്ത് ജനസഹസ്രങ്ങള്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കാരുണ്യവര്‍ഷത്തോടനുബന്ധിച്ചുള്ള ത്രിദിന കുടുംബ നവീകരണ വാര്‍ഷിക ധ്യാനത്തിന് (കാരുണ്യധ്യാനം’16) തുടക്കമായി. ബ്ലാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന ധ്യാനം ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ജോണ്‍ ബ്രൗണ്‍ ദൈവസാന്നിധ്യത്തിന്റെ ഭദ്രദീപം കൊളുത്തി ധ്യാനം ഉദ്ഘാടനം ചെയ്തു.

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ സുവിശേഷവല്‍ക്കരണ രംഗത്ത് നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നു മാര്‍പാപ്പയുടെ പ്രതിനിധി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.പുതിയ തലമുറയ്ക്ക് വേണ്ടി സീറോമലബാര്‍ സഭ ഒരുക്കുന്ന കര്‍മ്മ പരിപാടികള്‍ അയര്‍ലണ്ടിലെ സഭ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം സാന്‍പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.ഡാനി കപ്പൂച്ചിയനാണ് ധ്യാനം നയിക്കുന്നത്.noo2
സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായ മോണ്‍.ആന്റണി പെരുമായന്‍ പേപ്പല്‍ നൂണ്‍ഷ്യോയ്ക്കും ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസസമൂഹത്തിനും സ്വാഗതം ആശംസിച്ചു.ഫാ.ജോര്‍ജ് ബേഗ്ലി(ലിറ്റില്‍ പേസ് ചര്‍ച്ച് വികാരി)ആശംസകള്‍ അര്‍പ്പിച്ചു. ഫാ.ആന്റണി ചീരംവേലില്‍ നന്ദി പ്രകാശിപ്പിച്ചു.സഭയുടെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി പേപ്പല്‍ നൂണ്‍ഷ്യോയ്ക്ക് മെമന്റോ നല്‍കി ആദരിച്ചു. ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത് ,ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ 9.30മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. കുട്ടികള്‍ക്ക് ജീസസ് യൂത്ത് അയര്‍ലണ്ട് നയിക്കുന്ന പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കും.കുട്ടികള്‍ക്കായുള്ള ക്രിസ്റ്റീന്‍ ധ്യാനത്തിനും ഇതോടൊപ്പം തുടക്കമായി.ധ്യാനം ഒക്‌റ്റോബര്‍ 31 ന് സമാപിക്കും.നവംബര്‍ ഒന്നിന് യുവജന സെമിനാറും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ മുതല്‍ ധ്യാനത്തില്‍ പങ്കെടുക്കാനായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശാസികളാണ് ബ്ലാഞ്ചസ് ടൌണില്‍ എത്തിയിരുന്നത്.

ഇനിയും online regitsration നടത്താന്‍ സാധിക്കാത്തവര്‍ക്കായി ധ്യാന സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക രജിസ്ട്രഷന്‍ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് ഇന്നും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.peppal

ഇന്ന് ജപമാലയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന രാവിലെ 10 മണിയ്ക്കായിരിക്കും.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top