Tuesday December 06, 2016
Latest Updates

വിവാഹം കുടുംബവുമായി ബന്ധപ്പെട്ടത് മാത്രം,അത് വെറും ഒരു ചടങ്ങല്ല 

വിവാഹം കുടുംബവുമായി ബന്ധപ്പെട്ടത് മാത്രം,അത് വെറും ഒരു ചടങ്ങല്ല 

ഡബ്ലിന്‍:ഹിതപരിശോധനയില്‍ നോ വോട്ട് ചെയ്യണമെന്ന പരസ്യമായ ആഹ്വാനവുമായി ഡബ്ലിന്‍ആര്‍ച്ച്ബിഷപ്പ് ഡയര്‍മ്യൂഡ് മാര്‍ട്ടിന്‍. അയര്‍ലണ്ടിലെ ബിഷപ്പുമാരില്‍ ഏറ്റവും സീനിയറായ രണ്ടാമത്തെ ബിഷപ്പാണ് ഇദ്ദേഹം. ഹാലോസ് കോളജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

പൊതുവായി നോ വോട്ടിന് വേണ്ടി ആഹ്വാനം ചെയ്ത അദ്ദേഹം, താന്‍ വോട്ടിംഗിന്റെ കാര്യത്തില്‍ പൊതു അഭിപ്രായം പറയാറില്ലായിരുന്നുവെന്ന് ഡയോസീസന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍മാരോട് പറഞ്ഞു. ഐറിഷ് കാത്തലിക്ക് പത്രത്തില്‍ റഫറണ്ടത്തില്‍ തന്റെ നിലപാട് എന്താണെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ആശയകുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനമുണ്ടായ പശ്ചാത്തലത്തിലാണ് തന്റെ അഭിപ്രായം തുറന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 41ല്‍ വരുത്തുന്ന മാറ്റം വിവാഹത്തിന്റെ നിര്‍വചനത്തില്‍ തന്നെ വരുത്തുന്ന മാറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘വിവാഹം
വെറുമൊരു ചടങ്ങോ രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതോ അല്ല. അത് കുടുംബവുമായി ബന്ധപ്പെട്ടതാണ്. കുടുംബത്തിന്റെ അടിത്തറ എന്ന നിലയില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള പാരസ്പര്യവുമായും ബന്ധപ്പെട്ടതാണ്’ അദ്ദേഹം പറഞ്ഞു.

സ്ത്രീയുടെയും പുരുഷന്റെയും ഫലമായിട്ടല്ലാതെ ലോകത്ത് ആരും തന്നെ ജനിക്കുന്നില്ല, അതുകൊണ്ട് തന്നെ പിതൃത്വവും മാതൃത്വവും
അപ്രസക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭിന്നലൈംഗികതയുള്ളവര്‍ക്കും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നല്ല മാതാപിതാക്കളാകാന്‍ കഴിയില്ലെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top