Friday December 09, 2016
Latest Updates

ദുബായ് പോലീസുകാര്‍ ചികിത്സ തേടി അയര്‍ലണ്ടില്‍ എത്തും,ഒരു ലക്ഷത്തോളം പേര്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി

ദുബായ് പോലീസുകാര്‍ ചികിത്സ തേടി അയര്‍ലണ്ടില്‍ എത്തും,ഒരു ലക്ഷത്തോളം പേര്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി

ഡബ്ലിന്‍ :ദുബായ് പോലീസിലുള്ളവര്‍ക്കും ആശ്രിതര്‍ക്കും ചികിത്സ നല്‍കുന്നതിനായുള്ള ഒരു സുപ്രധാന കരാറില്‍ മാറ്റര്‍ പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും, ദുബായ് പോലീസും തമ്മില്‍ ധാരണയിലായി. നിലവില്‍ സേനയിലുള്ളവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും കൂടാതെ, സേനയില്‍ നിന്നും വിരമിച്ചവര്‍ക്കും വിദഗ്ദ ചികിത്സ ആവശ്യമുണ്ടെങ്കില്‍ പദ്ധതി പ്രയോജനപ്പെടുത്താം.

100,000 ആളുകള്‍ പദ്ധതി പ്രയോജനപ്പെടുത്തി കോര്‍ക്ക്, ഡബ്ലിന്‍, ലിമിറിക്ക്, തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്റെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായി നടക്കുന്ന ഒന്‍പത് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. സേനയിലുള്ളവര്‍ക്കും അവരുടെ കൂടുംബാംഗങ്ങള്‍ക്കും, ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തുമെന്ന് അദ്ധേഹം പറയുന്നു. കൂടാതെ, മേഖലയിലെ ആളുകളുടെ വൈദ്യ സഹായത്തിനായുള്ള മുഖ്യ ഇടമായി രാജ്യം മാറാനുള്ള അവസരമാണ് ഇതെന്നും അദ്ദേഹം വിലയിരുത്തി.

ദുബായില്‍ നിന്നും നിരവധി ആളുകള്‍ വിദഗ്ദ്ധ സേവനം തേടി ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നുവെന്നും, ദുബായില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാന സേവനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ അയര്‍ലണ്ടിന് പ്രാമുഖ്യം കൊടുക്കുവാനുള്ള സാധ്യത കൂടുതലാണെന്നും എന്റര്‍പ്രൈസ് അയര്‍ലണ്ടിലെ ദുബായ് ഉപദേഷ്ടാവ് ഈമണ്‍ സികാഫി അഭിപ്രായപ്പെട്ടു.


Scroll To Top