Tuesday May 23, 2017
Latest Updates

ദുബായ് എയര്‍പോര്‍ട്ടില്‍ സര്‍ചാര്‍ജ്:അയര്‍ലണ്ടിലേയ്ക്കുള്ള ടിക്കറ്റ് നിരക്കിലും നേരിയ വര്‍ദ്ധനവ് ഉണ്ടാക്കും

ദുബായ് എയര്‍പോര്‍ട്ടില്‍ സര്‍ചാര്‍ജ്:അയര്‍ലണ്ടിലേയ്ക്കുള്ള ടിക്കറ്റ് നിരക്കിലും നേരിയ വര്‍ദ്ധനവ് ഉണ്ടാക്കും

ഡബ്ലിന്‍:ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരില്‍ നിന്നും യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള തീരുമാനം അയര്‍ലണ്ടിലേയ്ക്കുള്ള യാത്രക്കാരെയും ബാധിക്കും.ദുബായ് വഴി വരുന്നവരില്‍ നിന്നും 35 ദിര്‍ഹം വീതം ഒരാള്‍ക്ക് ഈടാക്കാനുള്ള തീരുമാനം ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ദ്ധനവിന് കാരണമാവും.ഏതാണ്ട് 8 യൂറോയുടെ വര്‍ദ്ധനവ് ഇതിന്റെ പേരില്‍ മാത്രം ഓരോ യാത്രക്കാരനും ഉണ്ടാവും.

എഫ് സിക്‌സ് എന്ന പേരിലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക. വിമാനടിക്കറ്റിന്റെ തുകക്കൊപ്പം ആണ് യൂസേഴ്‌സ് ഫീയും അടക്കേണ്ടത്. ദുബായ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരും യൂസേഴ്‌സ് ഫീ നല്‍കണം. ജൂലൈയ് ഒന്നിന് ശേഷം യാത്ര ചെയ്യുന്നവരില്‍ നിന്നാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.

രണ്ടു വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കും വിമാനജീവനക്കാരേയും യൂസേഴ്‌സ് ഫീയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ടിക്കറ്റ് നിരക്ക് അടിക്കടി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഇക്കൂട്ടത്തിലാണ് യൂസേഴ്‌സ് ഫീയെന്ന അധികഭാരം കൂടി അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

Scroll To Top