Sunday December 04, 2016
Latest Updates

‘ദൃശ്യം’സിനിമ കണ്ട കേജരിവാളിനു ‘പെരുത്ത’സന്തോഷം,ഹിന്ദിയിലും ചിത്രം സൂപ്പര്‍ ഹിറ്റ്

‘ദൃശ്യം’സിനിമ കണ്ട കേജരിവാളിനു ‘പെരുത്ത’സന്തോഷം,ഹിന്ദിയിലും ചിത്രം സൂപ്പര്‍ ഹിറ്റ്

മലയാളത്തില്‍ നിന്ന് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ബോളിവുഡിലേക്കും റീമേയ്ക്ക് ചെയ്ത് ചരിത്രം സൃഷ്ടിക്കുന്ന ദൃശ്യം എന്ന ചിത്രത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിനന്ദനം. ദൃശ്യം കണ്ടിരിക്കേണ്ട സിനിമയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് കെജ്രിവാള്‍ ദൃശ്യത്തെ പുകഴ്ത്തുന്ന വരികള്‍ കുറിച്ചത്. 

അജയ് ദേവ്ഗണിനെ നായകനാക്കി അതേ പേരില്‍ തന്നെ ഹിന്ദിയിലൊരുക്കിയ ചിത്രം കെജ്രിവാള്‍ തിങ്കളാഴ്ച വൈകുന്നേരമാണ് കണ്ടത്. ഇന്ന് രാവിലെ തന്നെ അദ്ദേഹം തന്റെ അഭിപ്രായം ട്വിറ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത ദൃശ്യം ഹിന്ദി പതിപ്പ് ജൂലൈ 31ന് ആണ് തീയറ്ററിലെത്തിയത്. 

നാല് ദിവസം കൊണ്ട് ചിത്രം 30 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടി. വയാകോം 18, കുമാര്‍ മാംഗത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ദൃശ്യം ഹിന്ദി പതിപ്പില്‍ ശ്രിയ ശരണ്‍, തബു, രജത് കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍ 

Scroll To Top