Sunday December 11, 2016
Latest Updates

ആഴ്ച്ച തോറും സോഷ്യല്‍ വെല്‍ഫയര്‍ കിട്ടുന്നത് 903 യൂറോ !മദ്യപിക്കാന്‍ ഇനി വേറെയെന്തു കാരണം വേണ്ടു ?

ആഴ്ച്ച തോറും സോഷ്യല്‍ വെല്‍ഫയര്‍ കിട്ടുന്നത് 903 യൂറോ !മദ്യപിക്കാന്‍ ഇനി വേറെയെന്തു കാരണം വേണ്ടു ?

താല :താലയിലെ ഗ്രീന്‍ ഹില്‍സ് റോഡില്‍ മദ്യപിച്ച് വഴിയില്‍ കിടന്ന മാര്‍ട്ടിന്‍ മാക് ഡോനാഗ് സായിപ്പിനെ ‘പൊക്കി’ ആശുപത്രിയില്‍ കൊണ്ടുപോയ ഗാര്‍ഡ വിചാരിച്ചത് പാവത്തിന് 7 മക്കള്‍ അടങ്ങുന്ന കുടുംബം പോറ്റാനാവാത്തതിന്റെ മനപ്രയാസത്തില്‍ ‘അല്പ്പം’ കഴിച്ചു പോയതെന്നാണ്.

ജാമ്യത്തിന് അപേക്ഷിക്കവേ കോടതി നിര്‍ദേശപ്രകാരം ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ കണ്ട് കോടതി പോലും ഞെട്ടിപ്പോയി.സോഷ്യല്‍ വെല്‍ഫയര്‍ ഇനത്തില്‍ പാവം കുടിയന് ലഭിക്കുന്നത് ആഴ്ച്ചയില്‍ 903 യൂറോ.മാസം വെറും 3612 യൂറോ!.മാത്രമല്ല.സൗജന്യ മെഡിക്കല്‍ കാര്‍ഡിനും ഇദ്ദേഹം അര്‍ഹനാണ് !

ഇദ്ദേഹത്തിന്റെ പേരില്‍ 1000 യൂറോ മാസ വാടക ലഭിക്കുന്ന രണ്ടു വീടുകള്‍ കൂടി ഉണ്ടെന്ന് ഗാര്‍ഡ കണ്ടെത്തി.ആകെ കൂടി ഒരു ലക്ഷത്തിലധികം യൂറോ വരുമാനം !ആനന്ദ ലബ്ധിക്കിനിയെന്തു വേണം !

സോഷ്യല്‍ വെല്‍ഫയര്‍ അലവന്‍സുകള്‍ വാങ്ങി മദ്യപിക്കാന്‍ ഉപയോഗിച്ച പ്രതിയ്ക്ക് വാഹന ഗതാഗതം തടഞ്ഞു വഴിയില്‍ കിടന്ന കുറ്റത്തിന് കോടതി മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു.

Scroll To Top