Tuesday December 06, 2016
Latest Updates

മയക്കുമരുന്ന് അയര്‍ലണ്ടിനെ നശിപ്പിക്കുന്നു ‘എന്റെ വിദ്യാര്‍ത്ഥികളായിരുന്ന 22 പേരെ ഒരേ സെമിത്തേരിയിലാണ് അടക്കം ചെയ്തത്’; വൈദികന്റെ വെളിപ്പെടുത്തല്‍

മയക്കുമരുന്ന് അയര്‍ലണ്ടിനെ നശിപ്പിക്കുന്നു ‘എന്റെ വിദ്യാര്‍ത്ഥികളായിരുന്ന 22 പേരെ ഒരേ സെമിത്തേരിയിലാണ് അടക്കം ചെയ്തത്’; വൈദികന്റെ വെളിപ്പെടുത്തല്‍

വെക്‌സ്‌ഫോര്‍ഡ്:അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നതില്‍ ഖിന്നനായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രംഗത്തെത്തി.

തന്റെ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന് അടിമപ്പെട്ടും, ആത്മഹത്യയില്‍ അഭയം പ്രാപിച്ചും ജീവിതം നഷ്ടപ്പെടുത്തിയതിനെത്തുടര്‍ന്ന് തുറന്നു പറഞ്ഞ് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനും, വൈദികനുമായ ഫാ. മൈക്കല്‍ ഒ ഷിയയാണ് അയര്‍ലണ്ടിനെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു,മുന്‍പ് തന്റെ വിദ്യാര്‍ത്ഥികളായ 22 പേരെ ഒരേ സെനിത്തേരിയിലാണ് അടക്കം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഒരാള്‍ മയക്കുമരുന്ന് ഓവര്‍ ഡോസായി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തുടര്‍ന്നാണ് വെളിപ്പെടുത്തല്‍. 1988നും 1999നും ഇടയില്‍ വെക്സ്ഫോര്‍ഡിലെ സി.ബി.എസ് പ്രൈമറി സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്നു ഒ ഷിയ.

പഠനത്തിലും മറ്റുമുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് ഒരു കാരണമായി ഫാദര്‍ ഒ ഷിയ പറയുന്നത്. മുമ്പ് ബോയ്സ് സ്‌കൂളായിരുന്ന സി.ബി.എസ് ഇപ്പോള്‍ മിക്സഡ് സ്‌കൂള്‍ ആണ്. ഇത് മനസ്സിനെ സന്തോഷിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നാണ് ഒ ഷിയ പറയുന്നത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആരോഗ്യകരമായ ജീവിത്തിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ അധികൃതര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll To Top