Saturday December 10, 2016
Latest Updates

300 കിലോ കഞ്ചാവ് സത്ത് പിടികൂടി ,ഡബ്ലിനില്‍ മയക്ക് മരുന്ന് വ്യാപാരം കൊഴുക്കുന്നു

300 കിലോ കഞ്ചാവ് സത്ത് പിടികൂടി ,ഡബ്ലിനില്‍ മയക്ക് മരുന്ന് വ്യാപാരം കൊഴുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ദിനം പ്രതി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്നും കള്ളക്കടത്തും കൊള്ളയും എന്നും മാധ്യമങ്ങളുടെ മുന്‍പേജില്‍ തന്നെ സ്ഥാനം പിടിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം രണ്ട് മില്യനിലധികം വരുന്ന മൂല്യമുള്ള മയക്ക് മരുന്നുകളാണ് ഡബ്ലിന്‍ 13 ലെ ഡോനഗ്മേഡ് പാര്‍ക്ക് മേഖലയില്‍ നിന്നാണ് ഗാര്‍ഡ പിടിച്ചെടുത്തത്.
നിയമ വിരുദ്ധമായി വില്‍പ്പന നടത്തുന്ന മയക്ക് മരുന്നുകള്‍ ലക്ഷ്യമിട്ടുകൊണ്ട് ഗാര്‍ഡ റെയ്ഡ് നടത്തുകയായിരുന്നുവെന്നും നോര്‍ത്ത് സിറ്റി സെന്ററാണ് കൂടുതലായും കേന്ദ്രീകരിച്ചതെന്നും ഗാര്‍ഡ വക്താവ് അറിയിച്ചു.300 കിലോ ഉണക്ക കഞ്ചാവ് പൊടിയും,8 കിലോ പച്ച കഞ്ചാവും ഒരു കിലോ കൊക്കൈനുമാണ് ഇവിടങ്ങളില്‍ നിന്നും പിടി കൂടിയത്.ഇതോടനുബന്ധിച്ച് രണ്ടു പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

Scroll To Top