Friday September 22, 2017
Latest Updates

എന്തൊരു സൗകര്യം!അയര്‍ലണ്ടിലെ മയക്കുമരുന്ന് അടിമകള്‍ക്കായി സര്‍ക്കാര്‍ വക ഇന്‍ജക്ഷന്‍ കേന്ദ്രത്തിന് മന്ത്രിസഭയുടെ അനുമതി

എന്തൊരു സൗകര്യം!അയര്‍ലണ്ടിലെ മയക്കുമരുന്ന് അടിമകള്‍ക്കായി സര്‍ക്കാര്‍ വക ഇന്‍ജക്ഷന്‍ കേന്ദ്രത്തിന് മന്ത്രിസഭയുടെ അനുമതി

ഡബ്ലിന്‍:മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് അംഗീകൃത കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിനുള്ള നിയമപരമായ അനുമതിയുമായി സര്‍ക്കാര്‍. ഈ നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഹീറോയിന്‍, കൊക്കെയിന്‍ പോലുള്ള ലഹരിമരുന്നുകള്‍ ഗാര്‍ഡയെ പേടിക്കാതെ വൈദ്യശാസ്ത്രപരമായി മേല്‍നോട്ടം വഹിച്ചുള്ള കുത്തിവയ്പിനു സൗകര്യമൊരുക്കും. ലഹരി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കാനും ഒരേ സൂചികള്‍ ഉപയോഗിച്ചതുമൂലം മാരക രോഗങ്ങള്‍ പടരുന്ന സാഹചര്യവും ഒഴിവാക്കുന്നതിനായാണ് ഈ നിയമം മുന്നോട്ടുവച്ചതെന്നന ഡ്രഗ്‌സ് ലേബര്‍ മിനിസ്റ്റര്‍ ഓഥന്‍ ഒ’ റിയോര്‍ഡെയിന്‍. ഫിനഗേലിന്റെ പിന്തുണയും ഇതിനുണ്ട്. 

നിയമരൂപീകരണത്തിന് മന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ആദ്യ ഇന്‍ജക്ഷന്‍ കേന്ദ്രം ഡബ്ലിന്‍ നഗരകേന്ദ്രത്തിലെ മര്‍ച്ചന്റ് ക്വേയിലെ മയക്കുമരുന്ന പുനരധിവാസ കേന്ദ്രത്തില്‍ തുടങ്ങാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള സെന്ററുകള്‍ കോര്‍ക്കിലും ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. 
ഡബ്ലിനിലെ വ്യാപാര സമൂഹവും ഇതിനെ അനുകൂലിക്കുന്നുണ്ട്. വ്യാപാരികള്‍ക്ക് സ്ഥാപനങ്ങളുടെ മുന്നില്‍ നിന്ന് സിറിഞ്ചുകള്‍ അടിച്ചുവാരി കളയേണ്ട സാഹചര്യമാണ് ഇന്നുള്ളത്. തുറസായ സ്ഥലങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വിനോദ സഞ്ചാരികളുടെ മുന്നില്‍ ഡബ്ലിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടാന്‍ കാരണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സൗകര്യം ഒരുക്കുന്നതിനു മുന്നോടിയായി പല കാര്യങ്ങളും പരിഗണക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ചകളും സംവാദങ്ങളും ഇതുസംബന്ധിച്ച് വേണ്ടിവരും. ഏതായാലും ആദ്യ കേന്ദ്രം 2017 നുള്ളില്‍ തുറക്കാനിടയില്ല.
മിസ്‌യൂസ് ഓഫ് ഡ്രഗ്‌സ് (ഭേദഗതി) ബില്‍ 2015ല്‍ ഈ നിയമം കൂടി ചേര്‍ക്കാനുള്ള മന്ത്രിസഭാ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
അംഗീകൃത ലഹരി മരുന്ന് ഇന്‍ജക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരോക്ഷമായി ബാധിക്കുന്ന ഏജന്‍സികളായ എച്ച്എസ്ഇ, ആന്‍ ഗാര്‍ഡ സിയോചന എന്നിവരവുമായുള്ള കൂടിയാലോചനയാണ് അടുത്തതായി നടത്തേണ്ടത്.

ഡ്രഗ്‌സ് കേന്ദ്രങ്ങളിലേക്ക് വരുന്നവര്‍ക്കെതിരെയും ഇവിടെ നിന്ന് പോകുന്നവര്‍ക്കെതിരെയും ഗാര്‍ഡയ്ക്ക് എന്ത് നടപടി സ്വീകരിക്കാമെന്ന കാര്യവും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ഈ നിയമം മയക്കുമരുന്ന് ഉപയോഗത്തിനു നിയമപരമായ വിലക്ക് ഉണ്ടാക്കില്ലെന്നും അഭിപ്രായമുണ്ട്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ നല്കുന്നതിനായി എമര്‍ജന്‍സി സര്‍വീസും ഒരുക്കണം. കൂടാതെ മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന് ജീവനക്കാര്‍ സഹായിക്കില്ല. മെഡിക്കല്‍ സഹായം മാത്രമേ ചെയ്യുകയുള്ളൂ. മയക്കുമരുന്നില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന നിര്‍ദേശവും നല്കും. സംഘം ചേര്‍ന്നുള്ള മയക്കുമരുന്ന് ഉപഭോഗം ഒരു പരിധിവരെ ഈ നിയമം നടപ്പിലാക്കുന്നതിലൂടെ കുറയ്ക്കാനാകുമെന്ന് ഒ’ റിയോഡെയിന്‍ പറഞ്ഞു.
2013ല്‍ 387 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ച മരിച്ചതായും ഇതില്‍ അഞ്ചു പേര്‍ ഹെറോയിന്‍ ഉപയോഗിച്ചതുമാണ് മരണകാരണമെന്ന് ഹെല്‍ത്ത് റിസേര്‍ച്ച് ബോര്‍ഡ് ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പര്‍വൈസ്ഡ് ഇന്‍ജക്ഷന്‍ കേന്ദ്രം ആരംഭിക്കുന്നതുവഴി ഓവര്‍ ഡോസ് മൂലമുള്ള മരണം കുറയ്ക്കാനാകും. ആന ലിഫി ഡ്രഗ് പ്രൊജക്ടിന്റെ ഡയറക്ടര്‍ ടോണി ഡഫിന്‍ പുതിയ പദ്ധതി സ്വാഗതം ചെയ്തു.
Scroll To Top