Thursday December 08, 2016
Latest Updates

ഭേഷ്…ഇനി അയര്‍ലണ്ടിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ മയക്കു മരുന്ന്..ഈ രാജ്യം എങ്ങോട്ടാണ് ? 

ഭേഷ്…ഇനി അയര്‍ലണ്ടിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ മയക്കു മരുന്ന്..ഈ രാജ്യം എങ്ങോട്ടാണ് ? 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കോളജ് കാമ്പസുകളില്‍ മദ്യത്തിന്റെയും മയക്ക്മരുന്നുകളുടെയും ഉപയോഗം എല്ലാ പരിധിയും വിട്ട് ഉയരുന്നതായി വെളിപ്പെടുത്തല്‍.

82 ശതമാനം വിദ്യാര്‍ഥികളും,അനധികൃത ലഹരിമരുന്നുകളും,98 ശതമാനം കുട്ടികള്‍ മദ്യവും,82 ശതമാനം പേരും സിഗരറ്റോ മറ്റു പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതായാണ് സര്‍ക്കാര്‍ തന്നെ ഇന്നലെ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ നടന്ന ഹെല്‍പ് നോട്ട് ഹാം(Help Not Harm’) എന്ന ചടങ്ങില്‍ പങ്കെടുത്ത ജൂണിയര്‍ മന്ത്രി റോയ്ദാന്‍ അയര്‍ലണ്ടിലെ മയക്ക് മരുന്നുപയോഗം കുറയ്ക്കാന്‍ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് നിയന്ത്രിത മയക്ക് മരുന്നുപയോഗം അനുവദിക്കാനുള്ള നിയമ നിര്‍മ്മാണം നടപ്പിലാക്കി വരികയാണെന്ന് അറിയിച്ചു.ഇതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാവുകയാണ്.

ഇതനുസരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ചുരുങ്ങിയ അളവില്‍ മയക്കു മരുന്നും,മയക്കു മരുന്ന് ഇഞ്ചക്ഷനും നല്കുവാനും അതുവഴി അനധികൃത മയക്കു മരുന്നുപയോഗം നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. 

Scroll To Top