Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് മയക്ക് മരുന്ന് ഒഴുകിയെത്തുന്നു, മണം വരാതിരിക്കാന്‍ ഉണക്കമീനിനിടയില്‍ ഒളിപ്പിച്ചു വെച്ച ആയിരങ്ങളുടെ കഞ്ചാവ് പിടി കൂടി

അയര്‍ലണ്ടിലേയ്ക്ക് മയക്ക് മരുന്ന് ഒഴുകിയെത്തുന്നു, മണം വരാതിരിക്കാന്‍ ഉണക്കമീനിനിടയില്‍ ഒളിപ്പിച്ചു വെച്ച ആയിരങ്ങളുടെ കഞ്ചാവ് പിടി കൂടി

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നു.ഇന്നലെ മാത്രം ഗോള്‍വേ,ഡബ്ലിന്‍,കാര്‍ലോ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യൂറോയുടെ മയക്കുമരുന്നാണ് കണ്ടെത്തിയത്.

അമ്പത് ലക്ഷം ജനങ്ങള്‍ മാത്രമുള്ള അയര്‍ലണ്ടിലേയ്ക്ക് ഒഴുകിയെത്തുന്ന മയക്ക് മരുന്ന് പ്രധാനമായും ഈ രാജ്യത്തെ യുവാക്കള്‍ക്കിടയിലും കാമ്പസുകളിലുമാണ് വിറ്റഴിയപ്പെടുന്നത്.മയക്കു മരുന്ന് വില്പ്പനയുടെ അവകാശത്തിന്റെ പേരിലാണ് മാഫിയാ സംഘങ്ങള്‍ സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.രാജ്യത്ത് ആകെയെത്തുന്ന മയക്കുമരുന്നിന്റെ ഒരംശം മാത്രമാണ് റെയിഡില്‍ കൂടി ഗാര്‍ഡയ്ക്ക് പിടിക്കാനാവുന്നത്.

ഇന്നലെ റവന്യു കമ്മിഷണര്‍ ഗോള്‍വേയിലെ കൊണ്ണിമാറയില്‍ നടത്തിയ റെയിഡില്‍ 36 വയസുള്ള ഐറിഷ് യുവതിയെ €94000 വിലമതിക്കുന്ന ആഫ്രിക്കന്‍ കഞ്ചാവുമായി പിടികൂടി.കഞ്ചാവിന്റെ മണം പുറത്തു വരാതിരിക്കാന്‍ ഉണക്കമീനിന്റെയൊപ്പമാണ് ഇവര്‍ കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്.ഡബ്ലിനില്‍ നിന്നും കാര്‍ലോയില്‍ നിന്നും വന്‍ തോതിലാണ് ഇന്നലെ അധികൃതര്‍ ഹീറോയിന്‍ പിടിച്ചെടുത്തത്.

Scroll To Top