Wednesday December 07, 2016
Latest Updates

ആദ്യം മയക്കു മരുന്ന് ,പിന്നെ മറുമരുന്ന് ,ഇത് അയര്‍ലണ്ട്

ആദ്യം മയക്കു മരുന്ന് ,പിന്നെ മറുമരുന്ന് ,ഇത് അയര്‍ലണ്ട്

ഡബ്ലിന്‍:എച്ച് എസ് ഇ അവതരിപ്പിച്ച പുതിയ പദ്ധതിയുടെ ഭാഗമായി ഹെറോയിന് അടിമകളായ 600 പേര്‍ക്ക് നാലോക്‌സോണ്‍ എന്ന മരുന്നു നല്‍കും. മയക്കുമരുന്നിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനായുള്ള മറുമരുന്നാണ് നാലോക്‌സോണ്‍.

മയക്കു മരുന്നിന്റെ അമിതോപയോഗം മൂലമുണ്ടാകുന മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. 2012ലെ കണക്കനുസരിച്ച് രാജ്യത്ത് 350 ആളുകള്‍ മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം മരിച്ചിരുന്നു. അടുത്തിടെ മോചിപ്പിക്കപ്പെട്ട 600 ഓളം തടവുകാരില്‍ അധികവും മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം അപകടകരമായ അവസ്ഥയിലാണുള്ളതെന്നും കണ്ടെത്തിയിരുന്നു.

ഇവര്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും എങ്ങനെ മരുന്നുപയോഗിക്കണമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഡബ്ലിന്‍, ലിമറിക്ക്,കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.എച്ച് എസ് ഇ യുടെ കേന്ദ്രങ്ങളില്‍ കൂടി തന്നെയാണ് ഡ്രഗ് അഡിക്ടായ ആളുകള്‍ക്ക് ആവശ്യമുള്ള മയക്കുമരുന്നും സപ്ലെ ചെയ്യുന്നത്.

Scroll To Top