Saturday December 10, 2016
Latest Updates

മയക്കുമരുന്നു സംഘങ്ങള്‍ തേര്‍വാഴ്ച്ച തുടരുന്നു:ഡബ്ലിന്‍ നഗരത്തില്‍ കൊലപാതക പരമ്പര തുടരുന്നു, സംഘനേതാവിന്റെ കസിനെ കൊന്നതിതിന് പ്രതികാരം ചെയ്തത് എതിര്‍ചേരിയുടെ തലവന്റെ സഹോദരനെ കൊന്ന് !

മയക്കുമരുന്നു സംഘങ്ങള്‍ തേര്‍വാഴ്ച്ച തുടരുന്നു:ഡബ്ലിന്‍ നഗരത്തില്‍ കൊലപാതക പരമ്പര തുടരുന്നു, സംഘനേതാവിന്റെ കസിനെ കൊന്നതിതിന് പ്രതികാരം ചെയ്തത് എതിര്‍ചേരിയുടെ തലവന്റെ സഹോദരനെ കൊന്ന് !

ഡബ്ലിന്‍:നഗരത്തെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തി പരസ്യ ഏറ്റുമുട്ടലുകളിലൂടെ മയക്കുമരുന്ന് സംഘങ്ങള്‍ പ്രതികാരദാഹവുമായി നിലയുറപ്പിക്കുമ്പോള്‍ ഗാര്‍ഡയും ഭരണകൂടവും നിഷ്‌ക്രീയത പാലിയ്ക്കുന്നതായി ആരോപണം.

കഴിഞ്ഞ ദിവസം റീജന്‍സി ഹോട്ടലില്‍ നടന്ന വെടിവെയ്പ്പിന്റെയും കൊലപാതകത്തിന്റെയും ആഘാതത്തില്‍ നിന്നും നഗരം വിമുക്തമാകും മുമ്പ് അതേ സംഭവത്തിന്റെ പ്രതികാര സംഭവമായി എതിര്‍ചേരിയില്‍ പെട്ട മയക്കുമരുന്ന് രാജാവ് ദി മോങ്ക് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജെറി ഹച്ചിന്റെ സഹോദരനായ എഡ്ഡി ഹച്ചിനെയാണ് ഇന്നലെ രാത്രി അക്രമിസംഘം വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു വെടിവെച്ചു കൊന്നത്.

വെള്ളിയാഴ്ച്ച റീജന്‍സി ഹോട്ടലില്‍ നടന്ന വെടിവെയ്പ്പിനു പ്രതികാരമായി കൊലപാകതങ്ങള്‍ ഉണ്ടായേക്കാമെന്നു മുന്നറിയിപ് ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഡബ്ലിന്‍ നഗരത്തില്‍ തലങ്ങും വിലങ്ങും പട്രോളിംഗ് നടക്കുന്നതിനിടെയായിരുന്നു അടുത്ത കൊലപാതകം.ഇന്നലെ സിറ്റിയിലെ ഓരോ പോയിന്റിലും പത്തു മിനുട്ടില്‍ ഒരിക്കല്‍ എങ്കിലും ഗാര്‍ഡ സംഘങ്ങള്‍ റോന്ത് ചുറ്റാന്‍ നിയുക്തരായിരുന്നു.

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ ഡബ്ലിനിലെ ഗാംഗ് തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയും മയക്ക് മരുന്ന് വ്യാപാരത്തിന്റെ മേല്‌ക്കോയ്മ സംബന്ധിച്ച തര്‍ക്കങ്ങളുമാണ് പൊതു തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ നഗരത്തെ വിറപ്പിക്കുന്നത്.ഇലക്ഷന്‍ ചൂടിലായ അധികാരികളാവട്ടെ പ്രശ്‌നത്തെ നേരിടാനാവാതെ മാറിനില്ക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു മയക്കുമരുന്ന് ഗാംഗിന്റെ തലവന്റെ കസിനെയാണ് വെടിവെച്ചതെങ്കില്‍ മറുഭാഗത്തിന്റെ തലവന്റെ സഹോദരനെ ഇരയാക്കി യായിരുന്നു ഇന്നലെത്തെ ആക്രമണം.ഇന്നലെ വൈകിട്ട് 7.45 നോടെ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ ഇവരുടെ കുടുംബ വീട്ടിലെത്തി അമ്പതു വയസുകാരനും അഞ്ചു മക്കളുടെ പിതാവുമായ എഡ്ഡി ഹച്ചിനെ വെടിവെച്ചു കൊന്നത്,സംഘം പുറത്തു നിരത്തിയിട്ടിരുന്ന കാറില്‍ രക്ഷപ്പെട്ടു പോയി.

ഇനിയും കൂടുതല്‍ പ്രതികാര സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ഇരു കൂട്ടരും പരസ്യമായി പ്രതീകരിച്ചിട്ടുള്ളതിനാല്‍ ഗാര്‍ഡ കൂടുതല്‍ സേനയെ രംഗത്തിറക്കി അനന്തര നടപടികള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ്.കുടിപ്പക മാത്രമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും സര്‍ക്കാര്‍ മയക്കുമരുന്ന് ലോബിയെ നേരിടുമെന്നും മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ജറാള്‍ദ് പറഞ്ഞു.

ഏതെങ്കിലും ഗ്യാംഗില്‍ പെട്ടവര്‍ക്ക് ആക്രമണ ഭീഷണിയോ,ഭയമോ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കുമെന്നാണ് ഗാര്‍ഡ അധികാരികള്‍ അറിയിച്ചിരിക്കുന്നത്!

Scroll To Top