Sunday December 17, 2017
Latest Updates

അയര്‍ലണ്ടിലെ കിനാഹന്‍ മാഫിയ സംഘത്തെ ഒതുക്കാന്‍ സര്‍ക്കാരിന്റെ തീവ്രശ്രമം: ഏഴ് മില്ല്യന്‍ യൂറോ വിലയുള്ള മയക്കുമരുന്നുമായി പിടിയിലായ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി, സംഘത്തിലെ 11 പേരും അറസ്റ്റില്‍

അയര്‍ലണ്ടിലെ കിനാഹന്‍ മാഫിയ സംഘത്തെ ഒതുക്കാന്‍ സര്‍ക്കാരിന്റെ തീവ്രശ്രമം: ഏഴ് മില്ല്യന്‍ യൂറോ വിലയുള്ള മയക്കുമരുന്നുമായി പിടിയിലായ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി, സംഘത്തിലെ 11 പേരും അറസ്റ്റില്‍

ഡബ്ലിന്‍ :ഏഴ് മില്യന്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പിടിയിലായ കുപ്രസിദ്ധരായ കിനാഹന്‍ മാഫിയ സംഘാംഗങ്ങളായ രണ്ട് പേരെ ഇന്ന് കോടതിയിലെത്തിക്കും.ഇതുമായി ബന്ധപ്പെട്ട് ഡബ്ലിനിലും നെതര്‍ലാന്റ്സിലുമായി 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

അയര്‍ലണ്ടിലെമ്പാടും മയക്കു മരുന്ന് വിതരണം ചെയ്യുകയും,ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്യന്നവരില്‍ പ്രമുഖരാണ് കിനാഹന്‍ ഗ്രൂപ്പ്

അന്താരാഷ്ട്ര അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്തു വരികയാണ്.ഏകദേശം 7 മില്ല്യന്‍ യൂറോ വില വരുന്ന കൗണ്ടി മീത്തിലെ ആഷ്ബോണിലെ രണ്ട് വ്യാവസായിക യൂണിറ്റുകളില്‍ നിന്നും പിടിച്ചെടുത്തത്.ഇന്നലെ ഉച്ച കഴിഞ്ഞാണ് രണ്ടപേരെ സായുധ ഗാര്‍ഡ മയക്കുമരുന്നുകളുമായി പിടികൂടിയത്.31 നും 37 നും ഇടയില്‍ പ്രായമുള്ള രണ്ടുപേരെയും ട്രൈം ജില്ലാകോടതിയില്‍ ഇന്ന് രാവിലെ ഹാജരാക്കും.

ഗാര്‍ഡാ ഡ്രഗ്സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും സ്പെഷല്‍ ക്രൈം ടാസ്‌ക് ഫോഴ്സും ഡച്ച് പോലിസും ചേര്‍ന്നാണ് കിനാഹാന്‍ സംഘത്തെ ലക്ഷ്യംവച്ചുള്ള ഈ ഓപ്പറേഷന്‍ നടത്തിയത്.ഒമ്പത് പരിശോധനകളാണ് ഈ ഓപ്പറേഷനുകളുടെ ഭാഗമായി നടത്തിയത്.ഹെറോയിന്‍ ഉള്‍പ്പെടെ ഏതാണ്ട് 30,000 പൗണ്ടിന്റെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു.

പണം, തോക്കുകള്‍ എന്നിവയില്‍ 6,000 യൂറോയും പിടികൂടി.രണ്ട് ലിമെറിക് പുരുഷന്‍മാരും, ഡബ്ലിനില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ എട്ടുപേരാണ് നെതര്‍ലന്‍ഡില്‍, അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നാലു പേര്‍ ഡച്ചുകാരാണ്, ഒരാള്‍ ബെല്‍ജിയത്തില്‍ നിന്നാണ്.കള്ളപ്പണം ഇടപാടുകളും സംശയിക്കുന്നുണ്ട്.

175 കിലോഗ്രാം കൊക്കെയ്ന്‍, കഞ്ചാവുകള്‍, പായ്ക്ക് ചെയ്ത ക്യാഷ്, കമ്പ്യൂട്ടറുകള്‍, എന്‍ക്രിപ്റ്റ് ചെയ്ത ഫോണുകള്‍, ബിറ്റ്കോയിന്‍ എന്നിവ ഡച്ച് പോലിസ് പിടിച്ചെടുത്തു.സ്പെഷ്യല്‍ ഓപ്പറേഷന്‍സിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ഓട്രിസ്‌കോള്‍ ഡച്ച് പോലിസുമായി ചേര്‍ന്ന് നെതര്‍ലണ്ടിലാണ്..

Scroll To Top