Friday December 09, 2016
Latest Updates

ഓ ബ്രിയാന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി:കൊല മയക്ക് മരുന്ന് സംഘത്തിന് നിക്ഷേപമായി കൊടുത്ത പണം തിരികെ ചോദിച്ചതിന് ! മാഫിയ സംഘത്തിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടവര്‍ നിരവധിയെന്ന് സൂചനകള്‍ 

ഓ ബ്രിയാന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി:കൊല മയക്ക് മരുന്ന് സംഘത്തിന് നിക്ഷേപമായി കൊടുത്ത പണം തിരികെ ചോദിച്ചതിന് ! മാഫിയ സംഘത്തിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടവര്‍ നിരവധിയെന്ന് സൂചനകള്‍ 

ഡബ്ലിന്‍:കൌണ്ടി കില്‍ഡയറിലെ കനാലില്‍ അംഗവിഹീനമാക്കി കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ട മൈക്കില്‍ ഓ ബ്രിയാന്റെ തലയടക്കമുള്ള ശരീരഭാഗങ്ങളും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍.ഓബ്രിയാന്റെ ശിരസ് ലൂക്കന് അടുത്തുള്ള ഫോണ്ട് ഹില്ലില്‍ നിന്നും കൈകാലുകള്‍ കില്‍ഡയര്‍ സാലലിന്‍സിലെ കനാലില്‍ ബാഗില്‍ പൊതിഞ്ഞ അവസ്ഥയിലുമാണ് കണ്ടെത്തിയത് എന്ന് ഗാര്‍ഡയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

പുതിയ സൂചനകള്‍ അനുസരിച്ച് ഓ ബ്രിയാന് മയക്കുമരുന്ന് ക്രിമിനല്‍ ഗാംഗുകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.മുമ്പ് പ്രചരിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഓബ്രിയാന്റെ പക്കല്‍ നിന്നും ക്രിമിനല്‍ സംഘം പണം ബിസിനസ് നിക്ഷേപമായി കൈപ്പറ്റി എന്ന വാദമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആസ്‌ട്രേലിയയില്‍ നിന്നും സമ്പാദിച്ച പണം മുഴുവന്‍ വെസ്റ്റ് ഡബ്ലിനില്‍ ഒബ്രിയാന് പരിചയക്കാരായിരുന്ന ക്രിമിനല്‍ സംഘത്തിന് വേണ്ടി നിക്ഷേപിക്കുകയായിരുന്നുവത്രേ.വര്‍ദ്ധിച്ച പലിശ മോഹിച്ചായിരുന്നു ഈ നടപടി.എന്നാല്‍ ആദ്യ രണ്ടു തവണ വാഗ്ദാനം പാലിച്ച ക്രിമിനല്‍ സംഘം ഇത്തവണ വാക്ക് തെറ്റിച്ചുവെന്നാണ് നിഗമനം.

ക്രിമിനല്‍ സംഘവുമായി ഒബ്രിയാന് സൗഹൃദം ഉണ്ടാക്കി കൊടുത്ത സുഹൃത്തിന്റെ വാഹനത്തിലാണ് ഇയാള്‍ അവസാനമായി യാത്ര ചെയ്തതെന്നും ഗാര്‍ഡ സംശയിക്കുന്നു,

പണം തിരികെ കൊടുക്കാതെ ഓ ബ്രിയാനെ വക വരുത്താനുള്ള ക്രൂരമായ തീരുമാനത്തിലാണ് ക്രിമിനല്‍ സംഘം എത്തിയത്.

ഇതേ രീതിയില്‍ മറ്റു പലരെയും വെസ്റ്റ് ഡബ്ലിന്‍ കേന്ദ്രമായുള്ള ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഗാര്‍ഡ സംശയിക്കുന്നുണ്ട്.അന്വേഷണം തുടരുകയാണ്.

Scroll To Top