Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ മാഫിയ ഗ്യാങ്ങുകള്‍; ലക്ഷ്യമിടുന്നത് യുവതലമുറയെ

അയര്‍ലണ്ടിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ മാഫിയ ഗ്യാങ്ങുകള്‍; ലക്ഷ്യമിടുന്നത് യുവതലമുറയെ

ഡബ്ലിന്‍: സ്‌പെയിനില്‍ നിന്നും നെതര്‍ലാന്റ്‌സില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നത് പ്രധാനമായും പത്ത് ഐറിഷ് ഗ്യാങ്ങുകളാണെന്ന് യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് സിന്‍ഡിക്കേറ്റുകള്‍ക്ക് സൗത്ത്, സെന്‍ട്രല്‍ അമേരിക്കയുമായി ബന്ധമുണ്ടെന്നും, യൂറോപ്പ് വഴി കൊക്കെയ്ന്‍ കടത്താറുണ്ടെന്നും കരുതപ്പെടുന്നു. സ്‌പെയിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയില്‍ കുപ്രസിദ്ധരായ ക്രിസ്റ്റി കിനഹാന്‍ കാര്‍ട്ടല്‍ ഗ്യാങ്ങും ഉള്‍പ്പെടുന്നു.

2015 മാര്‍ച്ചില്‍ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും കടത്തുകയായിരുന്നു 25 കിലോഗ്രാം കൊക്കെയ്ന്‍ കോര്‍ക്ക് തുറമുഖത്ത് പിടികൂടിയിരുന്നു. 2014 ഡിസംബറില്‍ ഐറിഷ്ബ്രിട്ടിഷ് അധികൃതര്‍ നടത്തിയ ഓപ്പറേഷനില്‍ 300 കിലോഗ്രാം കൊക്കെയ്‌നായിരുന്നു പോര്‍ട്ട്‌സ്മൗത്തില്‍ വച്ച് പിടിച്ചെടുത്തത്. കൊളംബിയയില്‍ നിന്നായിരുന്നു ഇതിന്റെ വരവ്. 2014 സെപ്റ്റംബര്‍, 2012 ജൂണ്‍ മാസങ്ങളിലും വന്‍ മയക്കുമരുന്നു ശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു.

എങ്കിലും സ്‌പെയിന്‍, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്യാങ്ങുകള്‍ കൊക്കെയ്ന്‍, കനാബിസ്, ഹെറോയിന്‍ എന്നിവ ഇപ്പോഴും വ്യാപകമായി അയര്‍ലണ്ടിലേയ്ക്ക് കടത്തുന്നുണ്ട്.
അയര്‍ലണ്ടിലെ കോളജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറയാണ് മയക്കുമരുന്ന് ഗ്യാങ്ങുകളുടെ പ്രധാന ലക്ഷ്യം.മാര്‍ക്കറ്റുകള്‍ സൃഷ്ട്ടിച്ചെടുക്കാന്‍ സ്വവര്‍ഗരതി,വ്യഭിചാരശാലകള്‍,കൊള്ളയ്ക്ക് അടക്കമുള്ള ക്രിമിനല്‍ സംഘങ്ങള്‍ എന്നിവയെ വളര്‍ത്താനും ഇവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു.കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സ്വവര്‍ഗവിവാഹത്തിന് വേണ്ടിയുള്ള റഫറണ്ടത്തില്‍ യെസ് പക്ഷത്തിനു വേണ്ടി കോടിക്കണക്കിന് യൂറോ മയക്കുമരുന്ന് ലോബി സംഭാവന ചെയ്തതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു

Scroll To Top