Friday July 28, 2017
Latest Updates

ഡബ്ലിനില്‍ വന്‍ മയക്കുമരുന്ന് വേട്ട;90000 യൂറോയുടെ ഹെറോയിന്‍ പിടിച്ചെടുത്തു 

ഡബ്ലിനില്‍ വന്‍ മയക്കുമരുന്ന് വേട്ട;90000 യൂറോയുടെ ഹെറോയിന്‍ പിടിച്ചെടുത്തു 

ഡബ്ലിന്‍;ഡബ്‌ളിനില്‍ നിന്നും ഗാര്‍ഡ 90,000 യൂറോ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു.
ഒലിവര്‍ ബോണ്ട് ഹൌസിലെ ഒരു വീട്ടില്‍ കെവിന്‍ സ്ട്രീറ്റ് ഡ്രഗ് യൂണിറ്റും, സൌത്ത് സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത് വയസ്സിനോടടുത്ത് പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലാണ്.
ഒളിവര്‍ ബോണ്ട് ഹൌസിലെ മറ്റൊരു വീട്ടില്‍ നിന്നും 5,000 യൂറോ വിലമതിക്കുന്ന കഞ്ചാവും സംഘം കണ്ടെടുത്തു. സംഭവത്തില്‍ മുപ്പതിനു മുകളില്‍ പ്രായമുള്ള മറ്റൊരാളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Scroll To Top