Sunday December 04, 2016
Latest Updates

പാമ്പിന്‍ വിഷത്തില്‍ നിന്നുള്ള മരുന്നിന് എയ്ഡ്‌സിനെ നിയന്ത്രിക്കാനാവുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍

പാമ്പിന്‍ വിഷത്തില്‍ നിന്നുള്ള മരുന്നിന് എയ്ഡ്‌സിനെ നിയന്ത്രിക്കാനാവുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍

പാമ്പിന്‍ വിഷത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ഒരു തരം ഹോമിയോ മരുന്നിന് എയ്ഡ്‌സിനെ നിയന്ത്രിക്കാനാവുമെന്ന് കണ്ടെത്തല്‍. ‘ക്രോട്ടലസ് ഹൊറിഡോസ്’ എന്ന ഹോമിയോ മരുന്ന് എയ്ഡ്‌സ് രോഗികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ ജെ.എസ്.ജി.എസ്. ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എസ് പ്രവീണ്‍കുമാര്‍, ഹൈദരാബാദ് ഐ.ഐ.സി.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി) യിലെ ശാസ്ത്രജ്ഞന്‍ ഡോ. പ്രതമ എസ് മൈന്‍കാര്‍ എന്നിവരാണ് ഈ സുപ്രധാന കണ്ടുപിടിത്തത്തിന് പിന്നില്‍.

എയ്ഡ്‌സ്, എബോള, ഹെപ്പറ്റൈറ്റിസ് ബി വൈറസുകള്‍ ശരീരത്തിലെ പ്രതിരോധ ശേഷി ഇല്ലാതാക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഹോമിയോപ്പതിയില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന ക്രോട്ടലസ് ഹൊറിഡോസ് ഈ രോഗങ്ങളോട് പൊരുതാന്‍ ശേഷിയുള്ളതാണോയെന്നായിരുന്നു പഠനത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ചത്. മരുന്നുകള്‍ എയ്ഡ്‌സ് രോഗികളില്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ഉണര്‍ത്തി വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി പഠനത്തില്‍ കണ്ടെത്തി.

മുംബൈയില്‍ നടന്ന ലോക ഹോമിയോപ്പതി സമ്മേളനത്തില്‍ ഗവേഷകര്‍ പഠനം സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചു. മരുന്നിന്റെ പ്രവര്‍ത്തനക്ഷമതയെ സംബന്ധിച്ച കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഐ.ഐ.സി.ടി. അനുമതി തേടിയിട്ടുണ്ട്. രാജ്യത്തെ ഹോമിയോപ്പതി രംഗത്തിന് വന്‍ കുതിപ്പ് നല്‍കാന്‍ കണ്ടുപിടുത്തത്തിനാവുമെന്നാണ് പ്രതീക്ഷ.

 

Scroll To Top