Tuesday February 21, 2017
Latest Updates

ദ്രോഹഡയില്‍ ശ്രാദ്ധപ്പെരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

ദ്രോഹഡയില്‍ ശ്രാദ്ധപ്പെരുന്നാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

ദ്രോഹഡ:പരിശുദ്ധനായ പൗലോസ് മോര്‍ അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാള്‍ 2016 ജനുവരി 22,23 (വെള്ളി ,ശനി ) തിയതികളില്‍ ദ്രോഹഡാ സെന്റ്. അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി.

ദ്രോഹഡ ഗ്രീന്‍ഹില്‍സ് ഔര്‍ലേഡി കോളേജ് ചാപ്പലില്‍ വച്ച് നടത്തപ്പെട്ട പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അമേരിക്കന്‍ ഭദ്രാസന ആര്‍ച്ച്ബിഷപ് അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം നിര്‍വഹിച്ചു. drog

അയര്‍ലണ്ടിലെ വിവിധ ദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ പെരുന്നാളില്‍ പങ്ക് കൊണ്ട് അനുഗ്രഹം പ്രാപിച്ചു . പെരുന്നാളില്‍ വന്ന് പങ്കു കൊണ്ട ഏവര്‍ക്കും വികാരിയും ഭരണ സമതി അംഗങ്ങളും പ്രത്യേകം നന്ദി രേഖപെടുത്തി 
വാര്‍ത്ത:പോള്‍ പീറ്റര്‍ 

Scroll To Top