Tuesday January 23, 2018
Latest Updates

ഇന്‍ഷുറന്‍സും എന്‍.സി.ടിയുമില്ലാതെ ഡ്രൈവിങ്; കുറ്റക്കാരില്‍ ഡബ്ലിന്‍കാര്‍ മുമ്പില്‍

ഇന്‍ഷുറന്‍സും എന്‍.സി.ടിയുമില്ലാതെ ഡ്രൈവിങ്; കുറ്റക്കാരില്‍ ഡബ്ലിന്‍കാര്‍ മുമ്പില്‍

ഡബ്ലിന്‍: ഇന്‍ഷുറന്‍സില്ലാതെയും എന്‍.സി.ടി ടെസ്റ്റ് നടത്താതെയും വാഹനമോടിക്കുന്നവരില്‍ ഡബ്ലിന്‍കാര്‍ മുമ്പിലെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രാജ്യത്ത് പിടിക്കപ്പെട്ടവരില്‍ 25%വും ഡബ്ലിന്‍കാരാണെന്നാണ് ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കില്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പെനാല്‍റ്റി പോയിന്റ്‌സ് നഷ്ടമായവരില്‍ 20% പേരും ഡബ്ലിന്‍കാര്‍ തന്നെയാണെന്നും രേഖകള്‍ പറയുന്നു.
ഗതാഗത നിയമ ലംഘനത്തിന് 2015ല്‍ പിടിക്കപ്പെട്ട ഡബ്ലിന്‍കാരില്‍ 6% പേര്‍ ഇന്‍ഷുറന്‍സില്ലാതെയും, കാലഹരണപ്പെട്ട എന്‍.സി.ടി ടെസ്റ്റ് റിപ്പോര്‍ട്ട് ഉപയോഗിച്ചും വാഹനമോടിച്ചവരാണ്.

ഓവര്‍ സ്പീഡ്, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് 2015ല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. ശേഷം ഇന്‍ഷുറന്‍സ്, എന്‍.സി.ടി എന്നിവ ഇല്ലാതെ വാഹനമോടിച്ചവരും.

ഇന്‍ഷുറന്‍സ് പ്രീമിയം ഈയിടെയായി കുതിച്ചുയര്‍ന്നത് പലരെയും അത് അടയ്ക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതായാണ് കരുതുന്നത്.

Scroll To Top