Monday December 05, 2016
Latest Updates

ഡ്രൈവിങ്ങിനിടെ ആപ്പിള്‍ വാച്ചുപയോഗിച്ചയാള്‍ക്ക് പിഴ ചുമത്തി

ഡ്രൈവിങ്ങിനിടെ ആപ്പിള്‍ വാച്ചുപയോഗിച്ചയാള്‍ക്ക് പിഴ ചുമത്തി

ആപ്പിള്‍ വാച്ചും, ഗൂഗിള്‍ ഗ്ലാസും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഡ്രൈവിങ്ങിനിടെ ആപ്പിള്‍ വാച്ചുപയോഗിച്ചതിന് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കാനഡയിലാണ് സംഭവം. ഡ്രൈവിങ്ങിനിടെ പാട്ട് മാറ്റുന്നതിനായി അപ്പിള്‍ വാച്ച് ഉപയോഗിച്ചുവെന്നതാണ് ചുമത്തപ്പെട്ട കുറ്റം.

ആപ്പിള്‍ വാച്ചുപയോഗിച്ചു എന്ന കുറ്റത്തിന് 120 ഡോളറാണ് കനേഡീയന്‍ സ്വദേശിയായ ജെഫ്രി മകെസിന്‍ എന്നയാള്‍ക്ക് കോടതിയില്‍ പിഴയായി കെട്ടേണ്ടി വന്നത്. ടെലിഫോണ്‍ സൗകര്യമുള്ള ഒരു ഉപകരണവും ഡ്രൈവിങ്ങിനിടെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം ചൂണ്ടിക്കാണിച്ചായിരുന്നു ജെഫ്രിയെ അറസ്റ്റ് ചെയ്തിരുന്നത്. ലോകത്ത് മിക്ക രാജ്യങ്ങളിലും സമാനമായ നിയമങ്ങള്‍ നിലവിലുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടാനാണ് സാധ്യത.

വിഷയത്തില്‍ കര്‍ശനനിലപാടുകളാണ് കനേഡിയന്‍ പോലീസ് സ്വീകരിക്കുന്നത്. നേരത്തെ ഡ്രൈവിങ്ങിനിടെ ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ചതിന് യുവതിയെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഗ്ലാസ് ഉപയോഗിച്ചുവെന്ന് കോടതിയില്‍ തെളിയിക്കാനാവാത്തതു മൂലം യുവതി പിഴയില്‍ നിന്നും രക്ഷപെട്ടു.

 

Scroll To Top