Sunday September 24, 2017
Latest Updates

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് പെട്രോള്‍ അടിച്ച് മുങ്ങുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് പെട്രോള്‍ അടിച്ച് മുങ്ങുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു

ഡബ്ലിന്‍: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറുകളില്‍ വന്നു പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ മുങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ അയര്‍ലണ്ടില്‍ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാസ് ഏരിയയില്‍ മാത്രം രണ്ട് കാറുകള്‍ ഇത്തരത്തില്‍തട്ടിപ്പ് നടത്തി മുങ്ങി. ഇന്നലെയും രണ്ട് കാറുകള്‍ സമാനമായ തട്ടിപ്പ് നടത്തി. ഇത്തരം വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച കില്‍ഡെയറിലെ ഒരു പെട്രോള്‍ പമ്പില്‍ സമാനമായ തട്ടിപ്പ് നടന്നു.ഇന്നലെ പ്രോസ്പിരസിലെ പമ്പിലും തട്ടിപ്പ് നടന്നു. പ്രോസ്പിരസില്‍ തട്ടിപ്പ്നടത്തിയ സംഘം വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറില്‍ 130 യൂറോയുടെ പെട്രോള്‍ അടിച്ച ശേഷമാണ് മുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പ്രോസ്പിരസിലെ തട്ടിപ്പ് നടന്നതെന്ന് ഗാര്‍ഡ അറിയിച്ചു.

രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും സമാനമായ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. 

Scroll To Top