Thursday July 27, 2017
Latest Updates

ഗര്‍ഭിണികള്‍ മദ്യപിക്കുന്നതിനു മുമ്പ് രണ്ടല്ല,മൂന്നുവട്ടം ആലോചിക്കണം!

ഗര്‍ഭിണികള്‍ മദ്യപിക്കുന്നതിനു മുമ്പ് രണ്ടല്ല,മൂന്നുവട്ടം ആലോചിക്കണം!

ഡബ്ലിന്‍ : ഗര്‍ഭിണികള്‍ മദ്യപിക്കുന്നതിനു മുമ്പ് മൂന്നുവട്ടം ആലോചിക്കുന്നതു വളരെ നന്നായിരിക്കും ,കാരണം ആ ദുശീലം അവരുടെ കുഞ്ഞുക്കള്‍ക്കും വിനയാകുമെന്നാണ് ശിശുരോഗവിദ്ഗ്ധന്‍ നല്‍കുന്ന മുന്നറിയിപ്പ്.ഇതു വെറുതെ പറയുകയല്ല.നവജാതശിശുക്കളില്‍ നടത്തിയ പരീക്ഷണ -ഗവേഷണത്തിനു ശേഷമാണ് ഈ ജാഗ്രതാ നിര്‍ദേശം നല്‍കിയിക്കുന്നത്.പ്രതിവര്‍ഷം 600 കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ എഫ്.എ.എസ്(ആല്‍ക്കഹോള്‍ സിന്‍ഡ്രോം) ബാധിതരായിരുന്നു.മദ്യപിക്കുന്ന ഗര്‍ഭിണികളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനം അയര്‍ലണ്ടിനാണ് .ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) എ.ജി.എം ഡോ.മേരി ടി ഒ മാഹൊണിയാണ് ഇതു സംബന്ധിച്ച ഗവേഷണം അവതരിപ്പിച്ചത്.
റിപോര്‍ട് പ്രകാരം രാജ്യത്തെ ഏതാണ്ട് 80 ശതമാനം യുവതികളും ഗര്‍ഭകാലത്ത് മദ്യപിക്കുന്നവരാണ്.ഇവരുടെ ഈ ശീലം കുഞ്ഞുങ്ങളില്‍ ഗുരുതരമായ രോഗബാധയ്ക്കിടയാക്കുന്നു.സ്ഥിരവൈകല്യമെന്നു വിശേഷിപ്പിക്കാവുന്ന ഫോയറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്നു വിളിക്കുന്ന മഹാരോഗാവസ്ഥയാണ് അത്.തലച്ചോറിനെ ബാധിക്കുന്ന,ശാരീരിക,മാനസിക,വിദ്യാഭ്യാസ,സാമൂഹിക,സ്വഭാവ വൈകല്യങ്ങളുള്‍പ്പടെയുള്ള ബുദ്ധമുട്ടുകളുണ്ടാക്കുന്ന ഒന്നാണ് അത്. വരും തലമുറയെ കരുതി ഗര്‍ഭകാലത്തെ ഒഴിവാക്കണമെന്നാണ് ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശം

Scroll To Top