Thursday July 20, 2017
Latest Updates

മദ്യപാനികളെ കാതോര്‍ക്കൂ… നിങ്ങള്‍ക്ക് ചിറകുകള്‍ പരസ്യത്തില്‍ മാത്രം (ജീവിതത്തിലില്ല)

മദ്യപാനികളെ കാതോര്‍ക്കൂ… നിങ്ങള്‍ക്ക് ചിറകുകള്‍ പരസ്യത്തില്‍ മാത്രം (ജീവിതത്തിലില്ല)

ഡബ്ലിന്‍ : വോഡ്കയും റെഡ് ബുള്ളുമൊന്നും നിങ്ങള്‍ കരുതുന്നതുപോലെ നിങ്ങളെ ഉന്മത്തനാക്കുന്നില്ല,മത്ത് പിടിപ്പിക്കുന്നില്ല. അതെല്ലാം പരസ്യത്തിന്റെ വെറും മാജിക്കാണ്.ജേര്‍ണല്‍ ഓഫ് കണ്‍സ്യൂമര്‍ സൈക്കോളജി നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

154 പുരുഷന്മരില്‍ നടത്തിയ രസകരകമായ പഠനം പരസ്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതായിരുന്നു.പഠനം ഇങ്ങനെ: വോഡ്ക,എനര്‍ജി ഡ്രിങ്ക്,ഫ്രൂട്ട് ജ്യൂസ് എന്നിവ 154 പേര്‍ക്കായി നല്‍കി. ഒരേ സാധനം തന്നെ വ്യത്യസ്ത ലേബലുകളായാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. ചിലരോട് പറഞ്ഞു വോഡ്ക റെഡ് ബുള്ളാണെന്ന് ,മറ്റു ചിലരോട് കോക്ടെയ്ല്‍ എന്നും ഫ്രൂട് ജ്യൂസെന്നും പറഞ്ഞു.

വോഡ്കയും റെഡ്ബുള്ളുമാണ് ആണ് കുടിച്ചതെന്നു വിശ്വസിച്ചവര്‍ ‘പറന്നുതുടങ്ങി’,മുഴുക്കുടിയന്മാരെപ്പോലെ പെരുമാറി, അമിതാവേശം കാണിച്ചു.’റെഡ് ബുള്‍ നിങ്ങള്‍ക്ക് ചിറകുകള്‍ തരുന്നു’ ഈ പരസ്യവാചകമാണ് അവരെ പറത്തിയത്-പഠനം നടത്തിയ ആള്‍ സയന്‍സ് ഡെയ്ലിയോട് പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ ആളുകളെ അവര്‍ക്കില്ലാത്ത കഴിവുകളുണ്ടെന്നു വരുത്തി ഉത്തേജിപ്പിക്കുകയും ഉന്മത്തരാക്കുകയും ചെയ്യുന്നതായി പഠനം തെളിയിച്ചു.

അവരറിയാതെ വെറും ആല്‍ക്കഹോള്‍ എനര്‍ജി ഡ്രിങ്കുമായി കൂട്ടിക്കലര്‍ത്തി മറ്റൊന്നിന്റെ പേരില്‍
നല്‍കിയപ്പോള്‍ അവരാകെ ആ മദ്യത്തിന്റെ പരസ്യത്തില്‍ പറയുന്നതു പോലെയായി കാരണം പരസ്യം പറയുന്നത് അങ്ങനെയാണ് എന്നതുകൊണ്ടു തന്നെ!.

Scroll To Top